അ​ണു​ന​ശീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത്
Tuesday, June 22, 2021 10:43 PM IST
പൂച്ചാക്കൽ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലേ​ക്കും അ​ണുന​ശീ​ക​ര​ണ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത്. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​വി​ശ്വം​ഭ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.
കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി വീ​ടു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ര്‍​ഡു​ക​ളി​ലേ​ക്കും ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത്. ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് കെ. ​പോ​ള്‍, ആ​രോ​ഗ്യകാ​ര്യ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ര​തി നാ​രാ​യ​ണ​ന​ൻ, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

യോ​ഗ​ദി​നം ആ​ഷോ​ഷി​ച്ചു

ആ​ല​പ്പു​ഴ: സം​ബോ​ധി യോ​ഗ സെ​ന്‍റ​ർ അ​ന്താ​രാ​ഷ്ട്ര യോ​ഗ​ദി​നം ആ​ഘോഷി​ച്ചു. ഡ​യ​റ​ക്ട​ർ ജെ​സി ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ മു​ൻ മു​നിസി​പ്പ​ൽ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്, സം​ബോ​ധി യോ​ഗ സെ​ന്‍റ​ർ അം​ഗ​ങ്ങ​ൾ തുടങ്ങി നി​ര​വ​ധിപേ​ർ ഓ​ൺ​ലൈ​നി​ലൂ​ടെ യോ​ഗ അ​ഭ്യ​സി​ച്ചു. ഡോ. ​പി.​ഇ. ഏ​ബ്ര​ഹാം ഓ​ൺലൈ​നി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കു​യും സം​ശ​യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തു.