ജ​ന​കീ​യ മ​ത്സ്യ​കൃ​ഷിക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, June 22, 2021 10:41 PM IST
ആ​ല​പ്പു​ഴ: ഫി​ഷ​റീ​സ് വ​കു​പ്പ് ജി​ല്ല​യി​ൽ ന​ട​പ്പാ​ക്കു​ന്ന സു​ഭി​ക്ഷ കേ​ര​ളം-ജ​ന​കീ​യ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി​ക്കാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രുനെ​ല്ലും ഒ​രു മീ​നും, ശാ​സ്ത്രീ​യ ഓ​രു​ജ​ല മ​ത്സ്യ​കൃ​ഷി, കു​ള​ങ്ങ​ളി​ലെ മ​ത്സ്യ​കൃ​ഷി, ശാ​സ്ത്രീ​യ ചെ​മ്മീ​ൻ കൃ​ഷി, ഒ​രു നെ​ല്ലും ചെ​മ്മീ​നും, ഞ​ണ്ട് കൊ​ഴു​പ്പി​ക്ക​ൽ, പ​ടു​താ​കു​ളം മ​ത്സ്യ​കൃ​ഷി, ബ​യോ​ഫ്ളോ​ക് മ​ത്സ്യ​കൃ​ഷി, റീ-​സ​ർ​ക്കു​ലേ​റ്റ​റി അ​ക്വാക​ൾ​ച്ച​ർ സി​സ്റ്റം ഉ​പാ​യ​ഗി​ച്ചു​കൊ​ണ്ടു​ള്ള മ​ത്സ്യ​കൃ​ഷി, ശു​ദ്ധജ​ല കൂ​ട് കൃ​ഷി, ഓ​രു ജ​ല കൂ​ട് കൃ​ഷി, മ​സ്സ​ൽ ഫാ​മിം​ഗ്, പി​ന്നാ​മ്പു​റ കു​ള​ങ്ങ​ളി​ലെ ക​രി​മീ​ൻ വി​ത്തു​ത്പാ​ദ​ന യൂ​ണി​റ്റ്, പി​ന്നാ​മ്പു​റ കു​ള​ങ്ങ​ളി​ലെ വ​രാ​ല്‍ വി​ത്തു​ത്പാദ​ന യൂ​ണി​റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​ക​ൾ. അ​പേ​ക്ഷ​ക​ൾ ആ​ല​പ്പു​ഴ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്റ്റു​ടെ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ 30ന​കം ന​ൽ​ക​ണം. ഫോ​ൺ: 0477 2252814, 0477 2251103.