കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ ശു​ദ്ധീ​ക​രി​ച്ച് ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളെ അ​ക​റ്റ​ണ​മെ​ന്ന്
Tuesday, June 22, 2021 10:41 PM IST
ആ​ല​പ്പു​ഴ: മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ള്‍ പി​ടി​പെ​ടാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും ജ​ല​ജ​ന്യ​രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് കു​ടി​വെ​ള്ള സ്രോ​ത​സു​ക​ള്‍ ശാ​സ്ത്രീ​യ​മാ​യി ശു​ദ്ധീ​ക​രി​ക്കേ​ണ്ട​തും ജ​ല​ശു​ദ്ധി ഉ​റ​പ്പാ​ക്കേ​ണ്ട​തും അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ് അ​റി​യി​ച്ചു.
ക്ലോ​റി​നേ​റ്റ് ചെ​യ്തു​വേ​ണം കി​ണ​ര്‍​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ. സാ​ധാ​ര​ണ ക്ലോ​റി​നേ​ഷ​ന് 1000 ലി​റ്റ​ര്‍ വെ​ള്ള​ത്തി​ന് 2.5 ഗ്രാം ​ബ്ലീ​ച്ചിം​ഗ് പൗ​ഡ​റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കി​ണ​റി​ല്‍ എ​ത്ര തൊ​ടി, റിം​ഗ് വെ​ള്ളം ഉ​ണ്ടെ​ന്ന് നോ​ക്കു​ക. ഒ​രു തൊ​ടി, റിം​ഗ് വെ​ള്ള​ത്തി​ന് ഒ​രു തീ​പ്പെ​ട്ടി​ക്കൂ​ട് നി​റ​ച്ചും ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ എ​ടു​ക്കാ​വു​ന്ന​താ​ണ്.
ആ​വ​ശ്യ​മാ​യ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ പ്ലാ​സ്റ്റി​ക് സ്പൂ​ണ്‍ ഉ​പ​യോ​ഗി​ച്ച് പ്ലാ​സ്റ്റി​ക് ബ​ക്ക​റ്റി​ല്‍ ഇ​ട്ട​ശേ​ഷം കു​റ​ച്ച് വെ​ള്ളം ഒ​ഴി​ച്ച് വൃ​ത്തി​യു​ള്ള ഒ​രു ക​മ്പ്, കോ​ല് ഉ​പ​യോ​ഗി​ച്ച് കു​ഴ​മ്പു രൂ​പ​ത്തി​ലാ​ക്കു​ക. ഈ ​കു​ഴ​മ്പി​ല്‍ വെ​ള്ളം ചേ​ര്‍​ത്ത് ലാ​യ​നി​യാ​ക്കി തെ​ളി​യാ​ന്‍ വെ​ക്കു​ക. തെ​ളി​ഞ്ഞ ലാ​യ​നി വെ​ള്ളം കോ​രു​ന്ന ബ​ക്ക​റ്റി​ലാ​ക്കി കി​ണ​റി​ന്‍റെ അ​ടി​ത്ത​ട്ടി​ലെ​ത്തും വി​ധം ആ​ഴ​ത്തി​ലി​റ​ക്കി ഉ​യ​ര്‍​ത്തു​ക​യും താ​ഴ്ത്തു​ക​യും ചെ​യ്ത് ന​ന്നാ​യി ക​ല​ര്‍​ത്തു​ക. ഒ​രുമ​ണി​ക്കൂ​റി​നുശേ​ഷം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.
വെ​ള്ളം കൂ​ടു​ത​ല്‍ മ​ലി​ന​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​പ്പ​ര്‍ ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തു​ന്ന​തി​ന് 1000 ലി​റ്റ​റി​ന് 5 ഗ്രം ​ബ്ലീ​ച്ചിം​ഗ് പൗ​ഡ​റാ​ണു​പ​യോ​ഗി​ക്കു​ന്ന​ത്. ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തി​യാ​ലും 5 മി​നി​റ്റ് വെ​ട്ടി​ത്തി​ള​പ്പി​ച്ച വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​നു​പ​യോ​ഗി​ക്കാ​വു.