മെ​ഡി​. കോ​ള​ജി​ൽ ജൂ​ലൈ മു​ത​ല്‍ ഒ​പി​ക​ള്‍ സാ​ധാ​ര​ണരീ​തി​യി​ലേ​ക്ക്
Tuesday, June 22, 2021 10:41 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ഞ്ഞ​തും ലോ​ക്ക്ഡൗ​ൺ വ്യ​വ​സ്ഥ​ക​ൾ സ​ർ​ക്കാ​ർ ല​ഘൂ​ക​രി​ച്ച​തും ക​ണ​ക്കി​ലെ​ടു​ത്ത് ജൂ​ലൈ ഒന്നുമു​ത​ൽ ഗ​വ. ടി​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഒ​പി വി​ഭാ​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ രീ​തി​യി​ലേ​ക്ക് മാ​റു​ന്നു.
ഇ​തി​നോ​ടൊ​പ്പം ത​ന്നെ ഇ-​ഹെ​ൽ​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള യു​എ​ച്ച്ഐ​ഡി വി​ത​ര​ണ​വും പു​ന​രാ​രം​ഭി​ക്കു​ന്ന​താ​ണ്. പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം മൂന്നു വ​രെ ആ​യി​രി​ക്കു​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.