പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ല്‍​ പെ​ട്ട​വ​ര്‍​ക്ക് പ്ര​ത്യേ​ക കോ​വി​ഡ് വാ​യ്പാപ​ദ്ധ​തി
Tuesday, June 22, 2021 10:41 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്കാ​യി സം​സ്ഥാ​ന പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക വാ​യ്പാ പ​ദ്ധ​തി​ക്കു പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട​വ​രി​ല്‍നി​ന്നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട​യാ​ള്‍ കു​ടും​ബ​ത്തി​ന്‍റെ പ്ര​ധാ​ന വ​രു​മാ​ന​ദാ​യ​ക​നാ​ണെ​ങ്കി​ല്‍ അ​യാ​ളു​ടെ തൊ​ട്ട​ടു​ത്ത ആ​ശ്രി​ത​ന് പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ​യ്ക്കാ​യി അ​പേ​ക്ഷി​ക്കാം. പ​ര​മാ​വ​ധി അ​ഞ്ചു ല​ക്ഷം രൂ​പവ​രെ മു​ത​ല്‍ മു​ട​ക്കു​ള്ള സ്വ​യം തൊ​ഴി​ല്‍ ആ​രം​ഭി​ക്കാ​നാ​യി ന​ല്‍​കു​ന്ന വാ​യ്പ​യി​ല്‍ വാ​യ്പ​യു​ടെ 20 ശ​ത​മാ​നം അ​ഥ​വാ ഒ​രു​ല​ക്ഷം രൂ​പ ഇ​തി​ലേ​താ​ണോ കു​റ​വ് അ​തു സ​ബ്‌​സി​ഡി​യും ല​ഭി​ക്കും.
ആ​റു ശ​ത​മാ​ന​മാ​ണ് പ​ലി​ശ നി​ര​ക്ക്. മ​രി​ച്ച വ്യ​ക്തി​യു​ടെ പ്രാ​യം 18നും 60​നും ഇ​ട​യി​ലാ​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ന്‍റെ കു​ടും​ബ വാ​ര്‍​ഷി​ക വ​രു​മാ​നം മൂ​ന്ന് ല​ക്ഷം രൂ​പ​യി​ല്‍ കൂ​ടാ​ന്‍ പാ​ടി​ല്ല. പ്ര​ധാ​ന വ​രു​മാ​ന ദാ​യ​ക​ന്‍ മ​രി​ച്ച​ത് കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന ആ​ധി​കാ​രി​ക രേ​ഖ അ​പേ​ക്ഷ​ക​ന്‍ ന​ല്‍​ക​ണം. താ​ത് പ​ര്യ​മു​ള്ള​വ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ല്‍ ജൂ​ണ്‍ 26ന​കം അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ത്തി​ന് ഫോ​ണ്‍: 0477 2262326.