മ​ര​ം വീ​ണ് വീ​ടു ത​ക​ര്‍​ന്നു
Monday, June 21, 2021 10:20 PM IST
എ​ട​ത്വ: കാ​റ്റി​ലും പേ​മാ​രി​യി​ലും മ​ര​ങ്ങ​ള്‍ ക​ട​പു​ഴ​കി വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡി​ല്‍ നൈ​പ്പ​ള്ളി​ച്ചി​റ മേ​രി​ക്കു​ട്ടി ഗീ​വ​ർ​ഗീ​സി​ന്‍റെ വീ​ടി​നു മു​ക​ളി​ലാ​ണ് പു​ളി​മ​ര​വും ക​മു​കും ക​ട​പു​ഴ​കി വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം. ത​നി​ച്ചു താ​മ​സി​ക്കു​ന്ന മേ​രി​ക്കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ കൂ​ട്ടു​കി​ട​പ്പി​നാ​യി എ​ത്തി​യ കൊ​ച്ചു​മ​ക​ന്‍ അ​ഭി​ലാ​ഷും മ​രം ക​ട​പു​ഴ​കി വീ​ഴു​മ്പോ​ള്‍ വീ​ടി​നു​ള്ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​ഭി​ലാ​ഷ് കി​ട​ന്നി​രു​ന്ന സ്ഥ​ല​ത്താ​ണ് മ​രം മ​റി​ഞ്ഞ് ആ​സ്ബ​റ്റോ​സ് ഷീ​റ്റ് ത​ക​ര്‍​ന്നു വീ​ണ​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​മാ​റി​യ​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യി.

പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി

ഹ​രി​പ്പാ​ട്: മ​ണ്ണാ​റ​ശാ​ല രാ​ജീ​വ് ഗാ​ന്ധി സാം​സ്‌​കാ​രി​ക ലൈ​ബ്ര​റി പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം ന​ട​ത്തി. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​എം.​രാ​ജു വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലൈ​ബ്ര​റി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ കെ.​എ​സ്.​ഹ​രി​കൃ​ഷ്ണ​ൻ, വി​ഷ്ണു ആ​ർ. ഹ​രി​പ്പാ​ട്, ശി​വ​പ്ര​സാ​ദ്, അ​ബ്ബാ​ദ് ലു​ത്ഫി, ഗോ​കു​ൽ നാ​ഥ്‌, രാ​ഹു​ൽ രാ​ജ​ൻ, ലൈ​ബ്ര​റി​യ​ൻ മി​നി സാ​റാ​മ്മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.