ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Monday, June 21, 2021 10:20 PM IST
ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ ക്രൂ​ഡോ​യി​ലി​ന് വി​ല താ​ഴു​മ്പോ​ഴും ഇ​ന്ത്യ​യി​ൽ മാ​ത്രം പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഗ്യാ​സി​നും എ​ക്സൈ​സ് ഡ്യൂ​ട്ടി​യി​ൽ അ​ധി​ക നി​കു​തി​യും വ​ർ​ധി​പ്പി​ച്ച് നി​കു​തി കൊ​ള്ള ന​ട​ത്തു​ന്ന കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വ​ഞ്ച​ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ തു​റ​ന്നു കാ​ട്ട​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​എ. ഷു​ക്കൂ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ധ​ന​വി​ല വ​ർ​ധന​വി​നെ​തി​രേ സൗ​ത്ത്-​നോ​ർ​ത്ത് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ബി​എ​സ്എ​ൻ​എ​ൽ ജി​ല്ലാ ജ​ന​റ​ൽ മാ​നേ​ജ​രുടെ ഓ​ഫീ​സ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഷു​ക്കൂ​ർ. യോ​ഗ​ത്തി​ൽ സി.​വി. മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റി​യ​ക്ക് ജേ​ക്ക​ബ്, സ​ഞ്ജീ​വ് ഭ​ട്ട്, നെ​ടു​മു​ടി ഹ​രി​കു​മാ​ർ, ബ​ഷീ​ർ കോ​യാ​പ​റ​മ്പി​ൽ, സ​ജി​ൽ ഷെ​റീ​ഫ്, മു​കു​ന്ദ​ൻ, നു​ഹു​മാ​ൻ കു​ട്ടി, പ​ത്മ​കു​മാ​ർ, റ​ഫീ​ക്ക്, ഷി​ജു താ​ഹ, ഡൊ​മി​നി​ക്, തോ​മ​സ് ആ​ന്‍റണി, സോ​ള​മ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.