ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ന് ലൈ​ബ്ര​റി​യി​ല്‍ നി​ന്നും പു​സ്ത​ക​ങ്ങ​ൾ പോ​ലെ ഇ​നി സ്മാ​ര്‍​ട്ട് ഫോ​ണും
Sunday, June 20, 2021 10:41 PM IST
മാ​വേ​ലി​ക്ക​ര: ഗ​വ. വി​എ​ച്ച്എ​സ്എ​സി​ലെ വി​എ​ച്ച്എ​സ്ഇ വി​ഭാ​ഗം ഓ​ണ്‍ ലൈ​ന്‍ പ​ഠ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് സ്മാ​ര്‍​ട്ട് ഫോ​ണ്‍ ലൈ​ബ്ര​റി സം​വി​ധാ​നം ഒ​രു​ക്കി. ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന ആ​വ​ശ്യ​ത്തി​ന് ലൈ​ബ്ര​റി​യി​ല്‍ നി​ന്നും എ​ടു​ക്കു​ന്ന സ്മാ​ര്‍​ട്ട് ഫോ​ണ്‍ ആ​വ​ശ്യം ക​ഴി​യു​മ്പോ​ള്‍ ലൈ​ബ്ര​റി​യി​ല്‍ പു​സ്ത​ക​ങ്ങ​ള്‍ തി​രി​കെ ഏ​ല്പി​ക്കു​ന്ന വ്യ​വ​സ്ഥ​യി​ല്‍ തി​രി​കെ ഏ​ല്പി​ക്ക​ണം. സ്മാ​ര്‍​ട്ട് ഫോ​ണ്‍ ഇ​ല്ലാ​ത്ത​തോ കേ​ടു​വ​ന്ന​തോ ആ​യ കു​ട്ടി​ക​ള്‍​ക്ക് ഈ ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.
സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യാ​ണ് സ്മാ​ര്‍​ട്ട് ഫോ​ണു​ക​ള്‍​ക്കാ​യു​ള്ള തു​ക ക​ണ്ടെ​ത്തി​യ​ത്. അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ളി​ല്‍ ന​ട​ത്തു​ന്ന സ​ർ​വേ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വ​ശ്യ​ക്കാ​രാ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഫോ​ണ്‍ വി​ത​ര​ണ​ത്തി​ന് പ്ര​ത്യേ​ക ര​ജി​സ്റ്റ​റും ര​ക്ഷി​താ​ക്ക​ളു​ടെ സാ​ക്ഷ്യ​പ​ത്ര​വും ഉ​ണ്ട്. ആ​വ​ശ്യ​മാ​യ ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ മാ​ത്ര​മെ ഫോ​ണി​ല്‍ ഇ​ന്‍​സ്റ്റാ​ള്‍ ചെ​യ്യൂ. കു​ട്ടി​ക​ളു​ടെ ശ്ര​ദ്ധ മൊ​ബൈ​ല്‍ ഗെ​യി​മു​ക​ളി​ലേ​ക്കു പോ​കാ​തി​രി​ക്കാ​ന്‍ അ​ധ്യാ​പ​ക​രു​ടെ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കും. ര​ക്ഷി​താ​ക്ക​ള്‍​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും ന​ല്‍​കും. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഫോ​ണ്‍ റീ​ച്ചാ​ർ​ജ് ചെ​യ്തു​കൊ​ടു​ക്കു​മെ​ന്നും പ​ഠ​ന സാ​മ​ഗ്രി​ക​ളും മ​റ്റും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്നും സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പാ​ള്‍ കെ.​കെ. മു​ര​ളീ​ധ​ര​ന്‍ അ​റി​യി​ച്ചു.