അ​ണു​ന​ശീ​ക​ര​ണ ക്യാ​ന്പ്
Sunday, June 20, 2021 10:41 PM IST
ചെ​ങ്ങ​ന്നൂ​ർ: സം​സ്ഥാ​ന​ത്തെ 100 പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ചെ​ങ്ങ​ന്നൂ​രി​ൽ ഫി​ഷ​റീ​സ് - സാം​സ്കാ​രി​ക - യു​വ​ജ​ന ക്ഷേ​മ​കാ​ര്യ മ​ന്ത്രി സ​ജി ചെ​റി​യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​നും മാ​റ്റ്സാ​പ്പും സ​ഹ​ക​രി​ച്ചാ​ണ് അ​ണു​ന​ശീ​ക​ര​ണ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഓ​ൺ​ലൈ​ൻ പ​ര​സ്യ​ങ്ങ​ളി​ലൂ​ടെ ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ വ്യാ​പാ​രം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ-​കോ​മേ​ഴ്സ് ആ​പ്ലി​ക്കേ​ഷ​നാ​ണ് മാ​റ്റ്സാ​പ്പ്. മാ​റ്റ്സാ​പ്പ് സം​സ്ഥാ​ന ത​ല​വ​ൻ ബി​ബി​ൻ റ്റി. ​കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കെ. ​ഷി​ബു രാ​ജ​ൻ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് വി. ​സ്ക​റി​യ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ന​സ് പൂ​വാ​ലം പ​റ​മ്പി​ൽ, അ​ജ​യ് ഗോ​പി​നാ​ഥ്, ര​ഞ്ജി​ത്ത് ഖാ​ദി, അ​ല​ക്സ് മാ​ത്യു, മാ​റ്റ്സാ​പ്പ് റീ​ജ​ണ​ൽ മാ​നേ​ജ​ർ കെ.​എ​സ്. അ​ജേ​ഷ്, ഏ​രി​യ മാ​നേ​ജ​ർ​മാ​രാ​യ അ​നൂ​പ് കൃ​ഷ്ണ​ൻ, കെ.​എം. അ​നി​ൽ​കു​മാ​ർ, വി.​എ​സ് അ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.