ചെ​ങ്ങ​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ന​ട​പ​ടി തു​ട​ങ്ങി
Sunday, June 20, 2021 10:38 PM IST
ചെ​ങ്ങ​ന്നൂ​ർ:​ചെ​ങ്ങ​ന്നൂ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റു​ന്ന പ്ര​ധാ​ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു പ്ര​ഭാ​ക​ർ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.

ഏ​ഴു പ​തി​റ്റാ​ണ്ടു മു​ന്പു നി​ർ​മി​ച്ച് നി​ല​വി​ൽ ത​ക​ർ​ച്ച നേ​രി​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ഓ​ഫീ​സ് കെ​ട്ടി​ട​വും വ​ർ​ക്‌​ഷോ​പ്പു​മാ​ണ് ഇ​വി​ടെ. ഒ​പ്പം സ​ർ​വീ​സു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ബ​സു​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വും പു​തി​യ റൂ​ട്ടു​ക​ളു​ടെ അ​ഭാ​വ​വും ഡി​പ്പോ​യു​ടെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​യി. പ​ഴ​യ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കി ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ പു​തി​യ കെ​ട്ടി​ടം സ​മു​ച്ച​യം നി​ർ​മി​ക്കാ​നാ​ണ് പ​ദ്ധ​തി. ന​ഗ​ര​ത്തി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗി​നു കൂ​ടി പ​രി​ഹാ​ര​മാ​കു​ന്ന വി​ധ​ത്തി​ലു​ള്ള പു​ന​രു​ദ്ധാ​ര​ണ​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ചെ​ങ്ങ​ന്നൂ​രി​ൽ നി​ർ​ത്ത​ലാ​ക്കി​യ ഫാ​സ്റ്റ് സ​ർ​വീ​സു​ക​ളും ജ​ന​ങ്ങ​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്ന പ്രാ​ദേ​ശി​ക ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളും അ​ടി​യ​ന്ത​ര​മാ​യി പു​ന​രാ​രം​ഭി​ക്കാ​നും പ്രാ​ദേ​ശി​ക സ​ർ​വീ​സു​ക​ളെ​ല്ലാം ചെ​ങ്ങ​ന്നൂ​ർ റെ​യി​ൽ​വെ സ്‌​റ്റേ​ഷ​നി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ൽ സ​ജ്ജ​മാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.