പോ​ലീ​സ് കേ​സു​ക​ൾ വി​വേ​ച​ന​ത്തോ​ടെ പ​ര​സ്യ​പ്പെ​ടു​ത്തു​ന്നെ​ന്ന് ആ​ക്ഷേ​പം
Saturday, June 19, 2021 11:35 PM IST
അ​മ്പ​ല​പ്പു​ഴ: പി​ടി​കൂ​ടു​ന്ന കേ​സു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ പോ​ലീ​സ് വി​വേ​ച​നം കാ​ട്ടു​ന്ന​താ​യി ആ​ക്ഷേ​പം. അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നെ​തി​രെ​യാ​ണ് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ദി​നം പ്ര​തി പി​ടി​കൂ​ടു​ന്ന കേ​സു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ഫേ​സ് ബു​ക്കി​ലൂ​ടെ പ​ര​സ്യ​പ്പെ​ടു​ത്തി​യി​രു​ന്നു.​പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​വും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ കേ​സും പ്ര​തി​ക​ളെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​താ​ണ് വി​വാ​ദ​മാ​യി​രി​ക്കു​ന്ന​ത്.
റി​മാ​ൻഡാകു​ന്ന പ്ര​തി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം പോ​ലും ഫേ​സ് ബു​ക്കി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്. ചി​ല രാ​ഷ്ട്രീ​യനേ​താ​ക്ക​ളു​ടെ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന കേ​സു​ക​ളെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യി പ​ര​സ്യ​പ്പെ​ടു​ത്താ​റു​ണ്ട്. പോ​ലീ​സി​നെ എ​തി​ർ​ക്കു​ന്ന​വ​രെ മ​റ്റ് കേ​സു​ക​ളി​ൽ പി​ടി​കൂ​ടി​യ ശേ​ഷം പ​ര​സ്യ​പ്പെ​ടു​ത്താ​നും വ​ലി​യ ആ​വേ​ശ​മാ​ണ് കാ​ട്ടു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ൽ ഫേ​സ് ബു​ക്കി​ൽ ഈ ​മാ​സം പത്തിനാ​ണ് കേ​സ് സം​ബ​ന്ധി​ച്ച വി​വ​രം പ​ര​സ്യ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
ഇ​തി​നു ശേ​ഷം വാ​റ്റ് കേ​സു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും പ്ര​തി​ക​ളെ റി​മാ​ൻഡു ചെ​യ്യു​ക​യും ചെ​യ്തി​ട്ടും ഇ​തു പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തി​ൽ പോ​ലീ​സ് മൗ​നം പാ​ലി​ക്കു​ക​യാ​ണ്. ചി​ല രാ​ഷ്ട്രി​യ നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത​നു​സ​രി​ച്ചാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് ചി​ല കേ​സു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​തും പ​ര​സ്യ​പ്പെ​ടു​ത്താ​ത്ത​തും. അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ ഈ ​ഇ​ര​ട്ട​ത്താ​പ്പ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.