വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത കോ​വി​ഡ് രോ​ഗി​ക​ൾ ഡി​സി​സി​ക​ളി​ലേ​ക്ക് മാ​റ​ണം
Saturday, June 19, 2021 11:29 PM IST
ആ​ല​പ്പു​ഴ: വീ​ട്ടി​ൽ പ​രി​ച​ര​ണ​ത്തി​ൽ ക​ഴി​യു​ന്ന കോ​വി​ഡ് രോ​ഗി​ക​ൾ വീ​ട്ടി​ലെ അം​ഗ​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലാ​യി രോ​ഗം പി​ടി​പെ​ടു​ന്ന കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. അ​നി​ത​കു​മാ​രി പ​റ​ഞ്ഞു. മ​റ്റു​ള്ള​വ​രി​ൽനി​ന്ന് ഒ​ഴി​ഞ്ഞ് ക​ഴി​യാ​ൻ മു​റി​യും വ്യ​ക്തി​ഗ​ത​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ മു​റി​യോ​ട് ചേ​ർ​ന്ന് ശു​ചി​മു​റി​യു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് രോ​ഗി വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത് കു​ടും​ബാ​ഗ​ങ്ങ​ൾ​ക്ക് രോ​ഗം പി​ടി​പെ​ടാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക്കു​ന്നു. വീ​ട്ടി​ൽ ശ​രി​യാ​യ സൗ​ക​ര്യം ഇ​ല്ലെ​ങ്കി​ൽ കോ​വി​ഡ് രോ​ഗി ഗൃ​ഹ​പ​രി​ച​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് (​ഡി​സി​സി) മാ​റാ​ൻ ത​യാ​റാ​ക​ണം. രോ​ഗം ഭേ​ദ​മാ​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക. വീ​ട്ടി​ൽ​ത​ന്നെ ക​ഴി​യ​ണ​മെ​ന്നു നി​ർ​ബ​ന്ധം പി​ടി​ക്ക​രു​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർദേ​ശം അ​നു​സ​രി​ച്ച് ഡി​സി​സി​യി​ലേ​ക്ക് മാ​റാ​ൻ ത​യാ​റാ​ക​ണം. രോ​ഗി​ക​ളു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​രാ​ക്കാ​നാ​ണ് ഗൃ​ഹ​പ​രി​ച​ര​ണ​കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റു​ന്ന​തെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.