ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ടോ​ടി​ക​ളെ മൂ​ന്നം​ഗസം​ഘം മ​ർ​ദി​ച്ചെ​ന്ന്; എട്ടുവയസുകാരിക്കു കല്ലിന് ഇടിയേറ്റ് കണ്ണിനു പരിക്ക്
Saturday, June 19, 2021 11:29 PM IST
അ​മ്പ​ല​പ്പു​ഴ: ക​ട​ത്തി​ണ്ണ​യി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന എട്ടുവ​യ​സു​കാ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ടോ​ടി​ക​ൾ​ക്ക് മൂ​ന്നം​ഗ സം​ഘ​ത്തി​ന്‍റെ മ​ർ​ദനം. ക​ല്ലി​ന് ഇ​ടി​യേ​റ്റ് ഇ​ട​തു ക​ണ്ണി​നു പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വ​ണ്ടാ​നം എ​സ്എ​ൻഡിപി ഷോ​പ്പി​ംഗ് കോം​പ്ല​ക്സി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി 10.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ടു​ക്കി വ​ണ്ണ​പ്പു​റം കാ​ളി​യാ​ർ ശി​വ(30), സ​ഹോ​ദ​ര​ൻ ശ​ക്തി(18), മ​ക്ക​ളാ​യ സ​തീ​ഷ്(9), ശാ​ലി​നി(8) എ​ന്നി​വ​ർ​ക്കാ​ണ് മ​ർ​ദന​മേ​റ്റ​ത്. ശാ​ലി​നി​യു​ടെ മു​ഖ​ത്താ​ണ് മൂ​ന്നം​ഗ​സം​ഘം ക​ല്ലി​ന് ഇ​ടി​ച്ച​ത്. കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​രെ നീ​ർ​ക്കു​ന്ന​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​ശോ​ക​നും സു​ഹൃ​ത്തു​ക്ക​ളാ​യ മ​റ്റ് ര​ണ്ടു​പേ​രും ചേ​ർ​ന്ന് മ​ർ​ദിക്കു​ക​യാ​യി​രു​ന്നു. സംഭവ വുമായി ബന്ധപ്പെട്ട് നീ​ർ​ക്കു​ന്നം വാ​ള​ന്പ​റ​ന്പ് അ​ശോ​ക​നെ(30) അറസ്റ്റ് ചെയ്തു സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ഭാ​ര്യ​യെ ശ​ല്യം ചെ​യ്തി​നാ​ണ് ശി​വ​യേ​യും സ​ഹോ​ദ​ര​ൻ ശ​ക്തി​യെ​യും മ​ർ​ദിച്ച​തെ​ന്നാ​ണ് അശോകൻ പോ​ലീ​സി​നു ന​ൽ​കി​യ മൊഴി.

വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി പി​ച്ചാ​ത്തി​ക്ക് മൂ​ർ​ച്ചകൂ​ട്ടു​ന്ന തൊ​ഴി​ൽ ചെ​യ്യു​ന്ന ശി​വ​യും കു​ടും​ബ​വും ര​ണ്ടു ദി​വ​സം മു​മ്പാ​ണ് വ​ണ്ടാ​ന​ത്ത് എ​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ൽ മാ​ര​കാ​യു​ധ​ത്തി​ന് മൂ​ർച്ച കൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ശോ​ക​ൻ ക​ഴി​ഞ്ഞ​ദി​വ​സം ശ​ക്തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​ത് ശി​വ സ​മ്മ​തി​ച്ചി​ല്ല. തു​ട​ർ​ന്നാ​ണ് രാ​ത്രി​യോ​ടെ അ​ശോ​കനും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ഉ​റ​ങ്ങി​ക്കി​ട​ന്ന നാ​ടോ​ടി സം​ഘ​ത്തെ കു​റു​വ​ടി​ക​ളു​മാ​യെ​ത്തി മ​ർദിച്ച​ത്.

കൊ​ച്ചു​കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടോ​ടി​യ ശ​ക്തി​യെ സം​ഘം ക​ല്ലി​നു എ​റി​ഞ്ഞു​വീ​ഴ്ത്തി. നി​ല​ത്തു​വീ​ണ് നി​ല​വി​ളി​ച്ച കു​ട്ടി​യു​ടെ മു​ഖ​ത്ത് ക​ല്ലു​കൊ​ണ്ട് ഇ​ടി​ച്ച​ശേ​ഷം സം​ഘം ക​ട​ന്നു​ക​ള​ഞ്ഞു. എ​യ്ഡ് പോ​സ്റ്റ് പോ​ലീ​സി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം പി​ന്നീ​ട് പു​ന്ന​പ്ര പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. മാ​ര​കാ​യു​ധ​ത്തി​ന് മൂ​ർ​ച്ച പി​ടി​പ്പി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​മാ​കാം മ​ർദന​ത്തി​നു പി​ന്നി​ലെ​ന്ന് സം​ശ​യി​ക്കു​ന്നു.

എ​ന്നാ​ൽ പ​രി​ക്കേ​റ്റ ബാ​ലി​ക​യു​മാ​യി പു​ന്ന​പ്ര പോ​ലീ​സി​ൽ അ​ഭ​യം തേ​ടി​യ ത​നി​ക്ക് നീ​തി കി​ട്ടി​യി​ല്ലെ​ന്ന് ശി​വ പ​റ​ഞ്ഞു. ദേ​ശി​യ​പാ​ത​യോ​ര​ത്ത് കു​ട്ടി​യു​മാ​യി നി​ല​വി​ളി​ച്ച് നി​ന്ന യു​വാ​വി​ന്, നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് നീ​തി ല​ഭി​ച്ച​ത്. സ്റ്റേ​ഷ​നി​ൽ എ​ത്തി​യ ശി​വ​യു​ടെ പ​രാ​തി കേ​ൾ​ക്കാ​ൻ പോ​ലും ത​യാ​റാ​കാ​തെ പോ​ലീ​സ് ശി​വ​യെ പ​റ​ഞ്ഞ​യ​യ്ക്കു​ക​യാ​യി​രു​ന്നു.

എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​ല​വി​ളി​ച്ചു നി​ന്ന ശി​വ​യു​ടെ വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ർ ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ബ​ന്ധ​പ്പെ​ട്ട​തി​നു ശേ​ഷ​മാ​ണ് പു​ന്ന​പ്ര പോ​ലീ​സ് എ​ത്തി ശി​വ​യെ​യും പ​രി​ക്കേ​റ്റ ശാ​ലി​നി​യെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.ജി. സൈ​റ​സ്, എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ൻ സു​ധീ​ർ പു​ന്ന​പ്ര എ​ന്നി​വ​രും സ്റ്റേ​ഷ​നി​ലെ​ത്തി.