ദേ​വാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാന്‍ അ​നു​വ​ദി​ക്ക​ണമെന്ന് എ​ട​ത്വ പ​ള്ളി
Friday, June 18, 2021 10:28 PM IST
എ​ട​ത്വ: ര​ണ്ടാം കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ രൂ​ക്ഷ​ത കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ല്‍ ദേ​വാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ വേ​ണ്ട അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് എ​ട​ത്വ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ജ​ന​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി ഇ​ട​പെ​ടു​ന്ന മ​റ്റ് മേ​ഖ​ല​ക​ള്‍ തു​റ​ന്നു​കൊ​ടു​ക്കു​മ്പോ​ഴും കോ​വി​ഡ് മാ​ന​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ആ​രാ​ധ​ന​യ്ക്കാ​യി ദേ​വാ​ല​യ​ങ്ങ​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത സ​ര്‍​ക്കാ​ര്‍ നി​ല​പാ​ടി​നോ​ടു​ള്ള പ്ര​തി​ഷേ​ധം യോ​ഗം രേ​ഖ​പ്പെ​ടു​ത്തി.
കോ​വി​ഡ് കാ​ല​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം അ​ടി​യ​ന്ത​ര​മാ​യി സൃ​ഷ്ടി​ക്ക​ണ​മെ​ന്ന് വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി ആ​വ​ശ്യ​പ്പെ​ട്ടു.
പ​ള്ളി​യു​ടെ മു​ന്‍​വ​ശ​ത്തു ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ ഫാ. ​വ​ർ​ഗീ​സ് കൊ​ച്ചു​പ​റ​മ്പി​ല്‍, കൈ​ക്കാ​ര​ന്മാ​രാ​യ കെ.​എം. മാ​ത്യു ക​ണ്ട​ത്തി​ല്‍, സെ​ബാ​സ്റ്റ്യ​ന്‍ അ​ല​ക്‌​സ് മ​ഠ​ത്തി​ക്ക​ളം, മാ​ര്‍​ട്ടി​ന്‍ ലൂ​ക്കോ​സ് ക​റു​ക​യി​ല്‍, ബി​ല്‍​ബി മാ​ത്യു ക​ണ്ട​ത്തി​ല്‍, ജോ​ർ​ജു​കു​ട്ടി പീ​ടി​ക​പ​റ​മ്പി​ല്‍, കെ.​പി. കു​ഞ്ഞു​മോ​ന്‍, സു​നി​താ മോ​നി​ച്ച​ന്‍, ആ​ന്റ​പ്പ​ന്‍ വ​ട​ക്കേ​വെ​ള്ളാ​പ്പ​ള്ളി, സാ​ജു മാ​ത്യു കൊ​ച്ചു​പു​ര​യ്ക്ക​ല്‍, അ​ല​ക്‌​സ് സെ​ബാ​സ്റ്റ്യ​ന്‍ മ​ഞ്ഞു​മ്മ​ല്‍, ജ​യ​ന്‍ ജോ​സ​ഫ് പു​ന്ന​പ്ര തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.