പ്ര​തി​ഷേ​ധി​ച്ചു
Tuesday, June 15, 2021 10:49 PM IST
എ​ട​ത്വ: കു​ട്ട​നാ​ടി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം കൃ​ത്യ​മാ​യി അ​റി​യാ​വു​ന്ന ജി​ല്ല​ക്കാ​ര​ന്‍ കൂ​ടി​യാ​യ മ​ന്ത്രി യാ​ഥാ​ര്‍​ഥ്യ​ങ്ങ​ള്‍​ക്ക്‌ നേ​രെ മു​ഖം തി​രി​ച്ചു ന​ട​ത്തി​യ പ്ര​സ്താ​വ​ന​യി​ല്‍ ശ്രേ​യ​സ് കു​ട്ട​നാ​ട് ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പാ​രി​ഷ് ഹാ​ളി​ല്‍ കൂ​ടി​യ പ്ര​തി​ഷേ​ധ​യോ​ഗം വി​കാ​രി​യും എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​മാ​യ ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ത്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ബ് വി​രു​ത്തി​ക്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ജി. സു​ഭാ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം

തു​റ​വൂ​ർ: പ​റ​യ​കാ​ട് നാ​ലു​കു​ള​ങ്ങ​ര ക്ഷേ​ത്ര ആ​ന​ക്കൊ​ട്ടി​ലി​ലെ കാ​ണി​ക്ക​വ​ഞ്ചി​യും ഉ​ത്സ​വ ഫ​ണ്ട് ഓ​ഫീ​സും കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി.​പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി ബ​ന്ധം പൂ​ർ​ണ​മാ​യും ഇ​ല്ലാ​തി​രു​ന്ന തി​ങ്ക​ളാ​ഴ്ച പുു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഹെ​ൽ​മ​റ്റ് വ​ച്ചാ​ണ് മോ​ഷ്‌ടാ​വ് എ​ത്തി​യ​ത്. മോ​ഷ​ണം അ​മ്പ​ല​ത്തി​ലെ സി​സി ടി​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.