പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​തൃ​ക​യാ​യി അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Tuesday, June 15, 2021 10:47 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡി​ന്‍റെ ഒ​ന്നാം​ഘ​ട്ട വ്യാ​പ​ന​ത്തി​ൽ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ 24 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് സം​വി​ധാ​നം സ​ജ്ജ​മാ​ക്കി​യ അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​ന സ​മ​യ​ത്തും മാ​തൃ​കാ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളു​മാ​യി മു​ന്നോ​ട്ട്. മേയ് മാ​സ​ത്തി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലു​മാ​യി 175 പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ വി​ത​ര​ണം ചെ​യ്തു. ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​സ്ക്, സാ​നി​റ്റൈ​സ​ർ, ഗ്ലൗ​സ് എ​ന്നി​വ​യും വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ ആം​ബു​ല​ൻ​സ് സൗ​ക​ര്യ​ത്തി​നു പു​റ​മേ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ഒ​രു ആം​ബു​ല​ൻ​സും ഒ​രു ടാ​ക്സി​യും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ന​ൽ​കി. അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലും ബോ​ധ​വ​ത്ക​ര​ണ പ്ര​ചാ​ര​ണം, അ​നൗ​ണ്‍​സ്മെ​ന്‍റ് അ​ട​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് നേ​രി​ട്ട് ചെ​യ്യു​ന്നു​ണ്ട്.
കോ​വി​ഡന​ന്ത​ര ശാ​രീ​രി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഓ​ണ്‍​ലൈ​ൻ ഫി​സി​യോ​തെ​റാ​പ്പി സൗ​ക​ര്യ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്. ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള മൂ​ന്നു​പോ​ലീ​സ് സ്റ്റേ​ഷ​നി​ലും കോ​വി​ഡ് പ്ര​തി​രോ​ധ ഡ്യൂ​ട്ടി​യി​ലു​ള്ള എ​ല്ലാ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​സ്ക്, സാ​നി​റ്റൈ​സ​ർ, ഫേ​സ് ഷി​ൽ​ഡ് എ​ന്നി​വ വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് തു​ട​ങ്ങി.