ഗ്യാ​സ് ലീ​ക്കാ​യി വീ​ട് പൂർണമായും ക​ത്തി ന​ശി​ച്ചു
Monday, June 14, 2021 10:01 PM IST
എ​ട​ത്വ: ഗ്യാ​സ് ലീ​ക്കാ​യി വീ​ട് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. വീ​ട്ടു​കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ര്‍​ഡി​ല്‍ കു​ന്നു​മ്മ മു​ക്ക​ട ആ​ദി​ത്യ ഭ​വ​നി​ല്‍ റെ​ജി​യു​ടെ വീ​ടാ​ണ് ക​ത്തി ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി 10.30 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​ത്ത് രാ​ത്രി​യി​ല്‍ ക​റ​ണ്ട് പോ​യ​തി​നാ​ല്‍ റ​ജി​യു​ടെ അ​മ്മ​യും ര​ണ്ടു കു​ട്ടി​ക​ളും അ​ടു​ത്ത വീ​ട്ടി​ലും റ​ജി മോ​ട്ടോ​ര്‍ ത​റ​യി​ലു​മാ​യി​രു​ന്നു. അ​തി​നാ​ല്‍ ആ​ള​പാ​യം ഉ​ണ്ടാ​യി​ല്ല.
10.30 ന് ​ക​റ​ണ്ടു വ​ന്ന​പ്പോ​ഴാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ഗ്യാ​സ് ലീ​ക്കാ​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വി​വ​രം അ​റി​ഞ്ഞ് ത​ക​ഴി യൂ​ണി​റ്റി​ല്‍ നി​ന്നും അ​ഗ്‌​നി​ശ​മ​ന സേ​ന എ​ത്തി​യെ​ങ്കി​ലും പ​ല​ക അ​ടി​ച്ച വീ​ടാ​യ​തി​നാ​ല്‍ പെ​ട്ടെ​ന്ന് ക​ത്തി​ന​ശി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

ച​മ്പ​ക്കു​ളം: ച​മ്പ​ക്കു​ളം ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ലെ വ​ട​ക​ര വെ​സ്റ്റ്, വ​ട​ക​ര ഈ​സ്റ്റ്, ചു​ങ്കം, ദേ​വ​സ്വം വ​ര​മ്പി​ന​കം, പോ​രൂ​ക്ക​ര, അ​ഞ്ചി​ൽ ട്രാ​ൻ​സ്ഫോ​മ​റു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.