ക​ട​ക​ൾ അ​ട​ച്ച് സ​മ​ര​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു
Monday, June 14, 2021 10:00 PM IST
പൂ​ച്ചാ​ക്ക​ൽ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ച് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കു​വാ​ൻ അ​നു​വ​ദി​ക്കു​ക, പോ​ലീ​സി​ന്‍റെ​യും സെ​ക്ട​റ​ൽ മെ​ജി​സ്ട്രേ​റ്റുമാ​രു​ടെ​യും ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ക്കു​ക, വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​ത്യേ​ക പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കു​ക, വൈ​ദ്യു​തി ബി​ല്ലി​ലെ ലോ​ക് ഡൗ​ൺ സ​മ​യ​ത്തെ ഫി​ക്സ​ഡ് ചാ​ർ​ജ് ഒ​ഴി​വാ​ക്കു​ക, ഹോ​ട്ട​ലു​ക​ളി​ലും ബേ​ക്ക​റി​ക​ളി​ലും ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​ൻ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.
പൂ​ച്ചാ​ക്ക​ൽ ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​നു സ​മീ​പം സം​ഘ​ടി​പ്പി​ച്ച സ​മ​രം പ്ര​സി​ഡ​ന്‍റ് റ്റി. ​ഡി. പ്ര​കാ​ശ​ൻ ഉ​ദ്ഘാ​നം ചെ​യ്തു.​ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ​രം ച​ന്ദ്ര​നും പൂ​ച്ചാ​ക്ക​ൽ പോ​സ്റ്റോ​ഫീസി​നു മു​ന്നി​ലെ സ​മ​രം സു​കു​മാ​ര​ൻ എ​ന്നി​ങ്ങ​നെ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി അ​ബ്ദു​ൽ ഗ​ഫൂ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​ടി.​ ജോ​സ​ഫ്, നാ​ദി​ർ​ഷാ, ജ​യ​ൻ, സു​രേ​ഷ്, നൗ​ഷാ​ദ്, മോ​ഹ​ൻ ദാ​സ്, സി​റാ​ജ്, പ്ര​സാ​ദ്, ഷ​ൺ​മു​ഖ​ൻ നാ​യ​ർ, ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.