കാ​യം​കു​ളം ന​ഗ​ര​സ​ഭ ഓ​ൺലൈ​ൻ യോ​ഗം യു​ഡി​എ​ഫ് ബ​ഹി​ഷ്‌​ക​രി​ച്ചു
Monday, June 14, 2021 10:00 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ ഓ​ൺ​ലൈ​ൻ കൗ​ൺ​സി​ൽ യോ​ഗം പ്ര​തി​പ​ക്ഷ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ച്ചു. തു​ട​ർ​ന്ന് യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് ന​ഗ​ര​സ​ഭ​യി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. കോ​വി​ഡ് ക​ണ​ക്കി​ലെ​ടു​ത്ത് സ​ർ​ക്കാ​ർ ഓ​ൺ​ലൈ​നാ​യി അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് യോ​ഗം കൂ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​തി​ന്‍റെ മ​റ​വി​ൽ 16 അ​ജ​ണ്ട​ക​ൾ വ​ച്ചാ​ണ് യോ​ഗം ന​ട​ത്തി​യ​തെ​ന്ന് യു​ഡി​എ​ഫ് ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ ഓ​ൺ​ലൈ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ 24 അ​ജ​ണ്ട​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​ൽ 70 ശ​ത​മാ​നം അ​ജ​ണ്ട​ക​ൾ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി​യ​വ​യാണ്. ​ഭ​ര​ണ​പ​ര​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കാ​ൻ ആ​ക്ടി​ൽ വ്യ​വ​സ്ഥ ഉ​ണ്ടെ​ന്ന​തി​ന്‍റെ മ​റ​വി​ലാ​ണ് മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കു​ന്ന​ത്. ഇ​ത് സാ​ധൂ​ക​രി​ക്കാ​ൻ അ​ടു​ത്ത കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വ​യ്ക്ക​ണം എ​ന്നാ​ണ് വ്യ​വ​സ്ഥ. ഇ​ത് പാ​ലി​ക്ക​പ്പെ​ടാ​തെ അ​ജ​ണ്ട​ക​ൾ വ​ച്ച​തി​നാ​ലാ​ണ് യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​തെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.