മൊ​ബൈ​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ യൂ​ണി​റ്റ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു
Monday, June 14, 2021 10:00 PM IST
ചേ​ർ​ത്ത​ല: കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചേ​ർ​ത്ത​ല മ​ണ്ഡ​ല​ത്തി​ൽ അ​നു​വ​ദി​ച്ച മൊ​ബൈ​ൽ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ ഫ്ളാ​ഗ് ഓ​ഫ് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് ചേ​ർ​ത്ത​ല താ​ലൂ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ നി​ർ​വ​ഹി​ച്ചു. വാ​ക്സി​നേ​ഷ​നു പ്ര​ത്യേ​കം ത​യാ​റാ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മൊ​ബൈ​ൽ യൂ​ണി​റ്റ് എ​ത്തി വാ​ക്സി​നേ​ഷ​ൻ ന​ൽ​കും. മൊ​ബൈ​ൽ യൂ​ണി​റ്റി​ൽ ഒ​രു ഡോ​ക്ട​ർ, ന​ഴ്സു​മാ​ർ, വി​വ​ര​ശേ​ഖ​ര​ണ​ത്തി​നും മ​റ്റും ഉ​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ, ടെ​ക്നീ​ഷൻ​മാ​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ടി.​എ​സ്. അ​ജ​യ​കു​മാ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലി​സി ടോ​മി, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.