70 ല​ക്ഷം കു​ടും​ബ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി
Monday, June 14, 2021 10:00 PM IST
ചേ​ർ​ത്ത​ല: സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഓ​ണ​ത്തി​നു ഒ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്ന് കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. ജി​ല്ല​യി​ൽ നാ​ലു​ല​ക്ഷം പ​ച്ച​ക്ക​റി വി​ത്തു​ക​ളും 15ല​ക്ഷം പ​ച്ച​ക്ക​റി തൈ​ക​ളും ഇ​തി​ലൂ​ടെ വി​ത​ര​ണം ചെ​യ്യും. 70 ല​ക്ഷം കു​ടും​ബ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​ന​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ചേ​ർ​ത്ത​ല നി​യോ​ജ​ക മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം വ​യ​ലാ​ർ കൃ​ഷി​ഭ​വ​നി​ൽ നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഐ​സി​എം​ആ​റി​ന്‍റെ പ​ഠ​ന​പ്ര​കാ​രം ഭ​ക്ഷ​ണ ക്ര​മ​ത്തി​ൽ പ​ച്ച​ക്ക​റി​യു​ടെ അ​ള​വ് വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി അ​വ​കാ​ശ​മാ​ണെ​ന്ന ധാ​ര​ണ മ​ല​യാ​ളി​ക്ക് ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ച്ച​ക്ക​റി വി​ത്തു​വി​ത​ര​ണം, പ​ച്ച​ക്ക​റി​തൈ വി​ത​ര​ണം, പോ​ർ​ട്ട് ട്രേ​യി​ൽ പ​ച്ച​ക്ക​റി വി​ത്ത് ന​ടീ​ൽ, പ​ച്ച​ക്ക​റിത്തൈ ​ന​ട​ൽ എ​ന്നി​വ​യും മ​ന്ത്രി നി​ർ​വ​ഹി​ച്ചു. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ബി​ൻ​സി ഏ​ബ്ര​ഹാം, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ.​എ​സ്. ശി​വ​പ്ര​സാ​ദ്, എ​സ്.​വി. ബാ​ബു, ഇ​ന്ദി​ര ജ​നാ​ർ​ദ​ന​ൻ, യു.​ജി. ഉ​ണ്ണി, ബീ​ന ത​ങ്ക​രാ​ജ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ റെ​യ്ച്ച​ൽ സോ​ഫി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.