ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ അ​റ​സ്റ്റ് ചെ​യ്യേ​ണ്ടി​വ​രും: രാജു അപ്സര
Monday, June 14, 2021 9:57 PM IST
ആ​ല​പ്പു​ഴ: ലോ​ക്ഡൗ​ൺ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന നാ​ളെ ക​ട​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചില്ലെ ങ്കി​ൽ കേ​ര​ള​ത്തി​ൽ നി​യ​മം ലം​ഘി​ച്ച് ക​ട​ക​ൾ തു​റ​ക്കു​മെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളെ അ​റ​സ്റ്റ് ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നും കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​നസ​മി​തി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര. ജീ​വി​ക്കു​ക അ​ല്ലെ​ങ്കി​ൽ മ​രി​ക്കു​ക അ​ല്ലാ​തെ വ്യാ​പാ​രി​ക​ൾ​ക്ക് ഇ​നി മ​റ്റു മാ​ർ​ഗ​ം മു​മ്പി​ലി​ല്ല. ഉ​പ​ജീ​വ​ന​മി​ല്ലാ​ത്ത അ​തി​ജീ​വ​നം കൊ​ണ്ട് വേ​റെ എ​ന്താ​ണ് പ്ര​യോ​ജ​ന​മെ​ന്നും രാ​ജു അ​പ്സ​ര ചോ​ദി​ച്ചു. ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ കു​ടും​ബം അ​ർ​ധ പ​ട്ടി​ണി​യി​ലാ​ണ്. നി​ത്യ​വൃ​ത്തി​ക്കും ഉ​പ​ജീ​വ​ന​ത്തി​നും മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ല. ഇ​നി​യും ക​ട​യ​ട​ച്ച് വീ​ട്ടി​ലി​രി​ക്ക​ണ​മെ​ങ്കി​ൽ പാ​വ​പ്പെ​ട്ട ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് ദി​വ​സം ചു​രു​ങ്ങി​യ​ത് 500 രൂ​പ​യെ​ങ്കി​ലും ന​ൽ​ക​ണം. അ​ല്ലാ​തെ​യു​ള്ള അ​ട​ച്ചു​പൂ​ട്ട​ൽ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യി​ല്ല. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ല്ലം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ന​ട​ന്ന സ​മ്പൂ​ർ​ണ ക​ട​യ​ടപ്പി​ന്‍റെ​യും പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ​യും സം​യു​ക്ത​മാ​യ ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ ക്വി​റ്റി​ന്ത്യാ സ്മാ​ര​ക സ്തൂ​പ​ത്തി​ന് മു​മ്പി​ൽ നി​ർ​വഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രാ​ജു അ​പ്സ​ര. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ച് എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഇ​ന്ന് അ​ട​ച്ചി​ട്ടാ​ണ് സ​മ​ര​മെ​ങ്കി​ൽ 17നു​ശേ​ഷം ക​ട​ക​ൾ തു​റ​ന്നുവച്ചാ​യി​രി​ക്കും സ​മ​ര​മെ​ന്നും രാ​ജു അ​പ്സ​ര പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ ജി​ല്ലാ ജ​ന​റ​ൽ സെ​ക​ട്ട​റി വി.​സ​ബി​ൽ​രാ​ജ്, ട്ര​ഷ​റ​ർ ജേ​ക്ക​ബ് ജോ​ൺ, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ മു​ഹ​മ്മ​ദ്, യൂ​ത്ത് വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​നീ​ർ ഇ​സ്മ​യി​ൽ , ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം ടോ​മി പു​ലി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.