മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്കാ​യി ഓ​ണ​റേ​റി​യം ചെ​ല​വ​ഴി​ച്ച് പ​ഞ്ചാ​യ​ത്തം​ഗം
Monday, June 14, 2021 9:57 PM IST
കാ​യം​കു​ളം: കോ​വി​ഡ് ദു​രി​ത കാ​ല​ത്ത് ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന മി​ണ്ടാ​പ്രാ​ണി​ക​ൾ​ക്കാ​യി ഓ​ണ​റേ​റി​യം ചെ​ല​വ​ഴി​ച്ച് പ​ഞ്ചാ​യ​ത്തം​ഗം. വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് മെ​മ്പ​ർ അ​ർ​ച്ച​ന പ്ര​കാ​ശാ​ണ് ത​ന്‍റെ ഓ​ണ​റേ​റി​യം ദു​രി​ത കാ​ല​ത്ത് ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന ക​ന്നു​കാ​ലി​ക​ളു​ടെ തീ​റ്റ​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. ഓ​ണ​റേ​റി​യം ചെല​വ​ഴി​ച്ച് വാ​ങ്ങി​യ ക​ച്ചി​ത്തി​രി​ക​ൾ വാ​ർ​ഡി​ലെ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. ശ്രീ​കു​മാ​ർ വി​ത​ര​ണോ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ ഇ​ര​ഞ്ഞി​ക്ക​ൽ, പ്ര​കാ​ശ് , ദീ​പാ കു​മാ​രി, താ​ജു​ദ്ദീ​ൻ, മോ​ഹ​ന​ൻ, വി​ജ​യ​ൻ , ഉ​ണ്ണി​മാ​യ, അ​രു​ണി​മ, രാ​ജ​ല​ക്ഷ്മി, ക​ല്യാ​ണി, അ​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​തി​ഷേ​ധി​ച്ചു

മ​ങ്കൊ​മ്പ്: എ​സി റോ​ഡു ന​വീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ റോ​ഡു​വ​ക്കി​ലെ ത​ണ​ൽ​മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ച​മ്പ​ക്കു​ളം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. ലേ​ല ന​ട​പ​ടി​ക​ൾ ന​ട​ന്ന ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്തി​യ സ​മ​രം ജോ​ർ​ജ് മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജൂ​ൺ 25 നു ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ച ടെ​ണ്ട​ർ ന​ട​പ​ടി​ക​ൾ ത​ട​യു​മെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ത​ങ്ക​ച്ച​ൻ കൂ​ലി​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യൂ​ത്തു കോ​ൺ​ഗ്ര​സ് വി​ൽ​സ​ൺ പ​ടൂ​ർ, അ​സം​ബ്ലി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജെ​റി​ൻ വ​ണ്ട​ക​ത്തി​ൽ, ഫി​ലി​പ്പ് ച​ക്കം​ക​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു