സ്വ​ർ​ണാ​ഭ​ര​ണശാ​ല​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് റോ​യി പ​ാലാത്ര
Monday, June 14, 2021 9:57 PM IST
ആ​ല​പ്പു​ഴ: ലോ​ക്ഡൗ​ണി​നെത്തുട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ്യാ​പാ​രം ചെ​യ്യു​ന്ന​തി​നു പ​ര്യാ​പ്ത​മ​ല്ലെ​ന്ന് ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് പ്ര​സി​ഡ​ന്‍റ് റോ​യി പാ​ല​ത്ര. സ​മ്പൂ​ർ​ണ ക​ട​യ​ട​പ്പ് സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ലി​ൽ ഓ​ൾ കേ​ര​ള ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ നി​ല്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നി​ല​വി​ലെ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച് ഭൂ​രി​പ​ക്ഷം വ​രു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ ക​ച്ച​വ​ടം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. എം.​പി. ഗു​രുദ​യാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ര​ദേ​ഴ്സ് റ​ഷീ​ദ്, എ​ബി തോ​മ​സ് അ​ലീ​ന, നൂ​ർ സ​ലിം, ഇ​ക്ബാ​ൽ സം​ഗ​ർ, സ​ത്യ ന​ട​രാ​ജ​ൻ, ആ​ർ.​എ​ൻ.​എ. ബി​ജു, സു​നി​ൽ മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.