ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് ജ​നാ​ഭി​പ്രാ​യം കേ​ട്ട് ശാ​സ്ത്രീ​യ​മാ​യേ ന​ട​പ്പാ​ക്കൂ​വെ​ന്ന് മ​ന്ത്രി​മാ​ർ
Monday, June 14, 2021 9:57 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട് നേ​രി​ടു​ന്ന അ​ടി​യ​ന്ത​ര​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി ജി​ല്ല ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യ സ​മി​തി രൂ​പീ​ക​രി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കു​ട്ട​നാ​ട്ടി​ലെ പ്ര​ശ്‌​ന​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ന്ന​തി​നാ​യി കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദും ഫി​ഷ​റീ​സ്-​സാം​സ്‌​കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​നും മ​ങ്കൊ​മ്പ് കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ക​ർ​ഷ​ക-​രാ​ഷ്ട്രീ​യ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

കു​ട്ട​നാ​ട് നി​ല​വി​ൽ നേ​രി​ടു​ന്ന അ​ടി​യ​ന്ത​ര​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി പ​രി​ഹാ​രം കാ​ണു​ന്ന​തി​നും വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യാ​ണ് ജി​ല്ല ക​ള​ക്ട​ർ ചെ​യ​ർ​മാ​നും ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ ക​ൺ​വീ​ന​റും പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​റു​മാ​യി സ​മി​തി രൂ​പീ​ക​രി​ച്ച​തെ​ന്ന് മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു. പ്ര​ധാ​ന വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത​ഉ​ദ്യോ​ഗ​സ്ഥ​ർ സ​മി​തി​യി​ലു​ണ്ടാ​കും.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ര​ണ്ടാം കു​ട്ട​നാ​ട് പാ​ക്കേ​ജ് കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ളു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും അ​ഭി​പ്രാ​യം കേ​ട്ട് ശാ​സ്ത്രീ​യ​മാ​യി മാ​ത്ര​മേ ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി പി. ​പ്ര​സാ​ദ് പ​റ​ഞ്ഞു. പാ​ട​ശേ​ഖ​ര സ​മി​തി​ക​ളു​ടേ​ത​ട​ക്കം പ്രാ​ദേ​ശി​ക​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ളും അ​റി​വും സ​മ​ന്വ​യി​പ്പി​ച്ച് പാ​രി​സ്ഥി​തി​ക സ​ന്തു​ലി​താ​വ​സ്ഥ ത​ക​ർ​ക്കാ​ത്ത ശാ​സ്ത്രീ​യ​മാ​യി ന​ട​പ്പാ​ക്കാ​ൻ പ​റ്റു​ന്ന പ​ദ്ധ​തി​ക​ൾ​ക്കു മു​ൻ​തൂ​ക്കം ന​ൽ​കും. ലോ​വ​ർ-​അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ എം​എ​ൽ​എ​മാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും യോ​ഗ​ങ്ങ​ൾ പ്ര​ത്യേ​ക​മാ​യി അ​ടി​യ​ന്ത​ര​മാ​യി ചേ​രു​മെ​ന്നും കൃ​ഷി​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ എ​ല്ലാ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ന്നാം കു​ട്ട​നാ​ട് പാ​ക്കേ​ജി​ൽ ഉ​ണ്ടാ​യ പാ​ളി​ച്ച​ക​ളൊ​ന്നും ര​ണ്ടാം പാ​ക്കേ​ജി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്നും കു​ട്ട​നാ​ടി​നെ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ സ​മ​ഗ്ര​വും സ​മ്പൂ​ർ​ണ​വു​മാ​യ വി​ക​സ​ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കു​ക​യെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​നും പ​റ​ഞ്ഞു. കു​ട്ട​നാ​ട്ടു​കാ​ർ​ക്ക് ഒ​രാ​ശ​ങ്ക​യും വേ​ണ്ട, സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​മാ​യി യോ​ജി​ച്ച് നി​ന്നു പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ ലീ​ഡിം​ഗ് ചാ​ന​ലി​ന്‍റെ ആ​ഴം കൂ​ട്ട​ൽ, പു​തി​യ ഷ​ട്ട​റു​ക​ൾ സ്ഥാ​പി​ക്ക​ൽ, പൊ​ഴി​യു​ടെ പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ പൂ​ർ​ണ​ത​യോ​ടെ ന​ട​പ്പാ​ക്കും. എ​സി ക​നാ​ലി​ന്‍റെ നീ​രൊ​ഴു​ക്കു സു​ഗ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കും. കു​ട്ട​നാ​ടി​ന്‍റെ ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെ​യും പ്ര​ത്യേ​ക​ത​ക​ൾ മ​ന​സി​ലാ​ക്കി അ​ടി​യ​ന്ത​ര​വും ദീ​ർ​ഘ​കാ​ല​വു​മാ​യ പ​ദ്ധ​തി​ക​ൾ​ക്കു രൂ​പം ന​ൽ​കു​മെ​ന്നും വ​കു​പ്പു​ക​ൾ ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ജ​ന​പ്ര​തി​നി​ധി​ക​ളും ക​ർ​ഷ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും ഉ​ന്ന​യി​ച്ച വി​ഷ​യ​ങ്ങ​ൾ മ​ന്ത്രി​മാ​ർ കേ​ട്ടു. ക​ർ​ഷ​ക​രും ജ​ന​ങ്ങ​ളും ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു. പ​ദ്ധ​തി​ക​ളു​ടെ ഫ​ലം പാ​ട​ശേ​ഖ​ര​ത്തി​ൽ പ്ര​തി​ഫ​ലി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. കു​ട്ട​നാ​ട്ടി​ൽ കാ​ർ​ഷി​ക ക​ല​ണ്ട​ർ കൃ​ത്യ​മാ​യി ന​ട​പ്പാ​ക്കാ​നു​ള്ള ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ം. ക​ന​കാ​ശേ​രി പാ​ട​ശേ​ഖ​ര ബ​ണ്ടി​ന് സ്ഥി​ര​മാ​യ സു​ര​ക്ഷ​യൊ​രു​ക്കും. മം​ഗ​ലം പാ​ട​ത്തി​ന്‍റെ ബ​ണ്ടും ബ​ല​പ്പെ​ടു​ത്തും.

ക​നാ​കാ​ശേ​രി, വ​ലി​യ​ക​രി​പ്പാ​ടം എ​ന്നി​വ​യു​ടെ ബ​ണ്ട് ബ​ല​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക്ക് അ​ടി​യ​ന്ത​ര​മാ​യി ടെ​ൻ​ഡ​ർ വി​ളി​ക്കും. നെ​ല്ല് സം​ഭ​ര​ണം സു​ഗ​മ​മാ​ക്കാ​ൻ ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഹാ​ൻ​ഡി​ലിം​ഗ് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്ക​ൽ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​മാ​യി ച​ർ​ച്ച​ചെ​യ്ത് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.

തോ​മ​സ് കെ. ​തോ​മ​സ് എം​എ​ൽ​എ, ജി​ല്ല ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​ർ, സി.​കെ. സ​ദാ​ശി​വ​ൻ, കെ.​സി. ജോ​സ​ഫ്, കെ.​കെ. ഷാ​ജു, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം എം.​വി. പ്രി​യ, വെ​ളി​യ​നാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​വി. വി​ശ്വം​ഭ​ര​ൻ, ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ർ, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ ഡോ. ​മ​ധു സു​ബ്ര​ഹ്‌​മ​ണ്യം, കു​ട്ട​നാ​ട് വി​ക​സ​ന സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ അ​ഡ്വ. ജോ​യി​ക്കു​ട്ടി ജോ​സ്, പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ അ​ലി​നി എ. ​ആ​ന്‍റ​ണി, അ​സി​സ്റ്റ​ന്‍റ് പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ സു​ജ ഈ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.