സ​ഹാ​യ​ഹ​സ്ത​വു​മാ​യി സൗ​ഹൃ​ദവേ​ദി
Sunday, June 13, 2021 10:25 PM IST
എ​ട​ത്വ: അ​ക​ലെ​യാ​ണെ​ങ്കി​ലും നാം ​അ​രി​കെ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ലെ ഭി​ന്നലിം​ഗ​ക്കാ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി സൗ​ഹൃ​ദ വേ​ദി. കോ​വി​ഡ് പ്ര​തി​സ​ന്ധി മൂ​ല​വും ലോ​ക്ഡൗ​ണ്‍ സാ​ഹ​ച​ര്യ​ത്തി​ലും സാ​ന്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ക​യാ​ണ് ഈകൂ​ട്ട​ർ. വാ​ല​യി​ൽ ബെ​റാ​ഖാ ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​ട​ത്വ എ​സ്ഐ ശ്യാം​നി​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ ഭി​ന്നലിം​ഗ​ക്കാ​ർ​ക്കുള്ള ഭ​ക്ഷ്യ​ധാ​ന്യക്കിറ്റു​ക​ൾ ത​ല​വ​ടി പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു ഏ​ബ്ര​ഹാം സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ഭി​ന്ന​ലിം​ഗ​ക​രു​ടെ പ്ര​തി​നി​ധി ഹി​മ​യ്ക്ക് കൈ​മാ​റി. സൗ​ഹൃ​ദ വേ​ദി ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സിപിഒ​മാ​രാ​യ ഇ​ർ​ഷാ​ദ്, ശ്രീ​കു​മാ​ർ, ശ്യാ​മി​ലി എ​ന്നി​വ​ർ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. വി​ൻ​സ​ൻ പൊ​യ്യാ​ലു​മാ​ലി​ൽ, സു​രേ​ഷ് പ​രു​ത്തി​ക്ക​ൽഎ​ന്നി​വ​ർ പങ്കെടുത്തു.