കോ​വി​ഡ് ബാ​ധി​ത​രാ​യ നി​ർ​ധ​ന​ർ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ന​ല്കി
Sunday, June 13, 2021 10:25 PM IST
എ​ട​ത്വ: സൗ​ഹൃ​ദ വേ​ദി​യു​ടെ അ​ക​ലെ​യാ​ണെ​ങ്കി​ലും നാം ​അ​രി​കെ എ​ന്ന പ​ദ്ധ​തി​യി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ത​രാ​യ നി​ർ​ധ​ന​ർ​ക്ക് ര​ണ്ടാം ഘ​ട്ട ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണം ആ​രം​ഭി​ച്ചു. ച​മ്പ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നി ഈ​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ൺ​സ​ൺ വി. ​ഇ​ടി​ക്കു​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യാ​നു​ള്ള ഭ​ക്ഷ്യ​ധാ​ന്യ കി​റ്റു​ക​ൾ ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സു​ജി​മോ​ൾ സ​ന്തോ​ഷ് ഏ​റ്റു​വാ​ങ്ങി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി​ന്ദു ഏ​ബ്ര​ഹാം, സാ​റാ​ക്കു​ട്ടി ഫി​ലി​പ്പോ​സ്, സു​ജ സ്റ്റീ​ഫ​ൻ അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ൻ​സ​ൻ പൊ​യ്യാ​ലു​മാ​ലി​ൽ, സു​രേ​ഷ് പ​രു​ത്തി​ക്ക​ൽ, എ​ൻ.​ജെ. സ​ജീ​വ്, സു​ധീ​ർ കൈ​ത​വ​ന, ഏ​ബ്ര​ഹാം വ​ർ​ഗീ​സ് മം​ഗ​ല​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.