തീ​ര​ദേ​ശ​ത്തി​ന് കൈ​ത്താ​ങ്ങാ​യി ജ​ന​കീ​യ കൂ​ട്ടാ​യ്മ
Sunday, June 13, 2021 10:24 PM IST
തു​റ​വൂ​ർ: തീ​ര​ദേ​ശ​ത്തെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കും , ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കും, മ​റ്റു രോ​ഗി​ക​ൾ​ക്കും, മ​റ്റു പാ​വ​പ്പെ​ട്ട​വ​ർ​ക്കും സ​ഹാ​യ​വു​മാ​യി നാ​ൽ​വ​ർ​സം​ഘം. ജ​ന​കീ​യ കൂ​ട്ടാ​യ്മ എ​ന്ന വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പ് രൂ​പീ​ക​രി​ച്ച് പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ ഷൈ​ബി ക​ള​പ്പ​റ​മ്പ് , ഡെ​നി​ൽ ക്ലീ​റ്റ​സ്, ജോ​ഷ്വാ, ജി​നു ജോ​സ​ഫ് എ​ന്നി നാ​ലു​പേ​രാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ക്കാ​ല​മാ​യി തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ വീ​ടു​ക​ളി​ൽ സ​ഹാ​യം എ​ത്തി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തു​ത​ന്നെ​യു​ള്ള സു​മ​ന​സു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി​യാ​ണ് ഭ​ക്ഷ്യ കി​റ്റു​ക​ളും മ​റ്റു സ​ഹാ​യ​ങ്ങ​ളും വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന​ത് . കൂ​ടാ​തെ കി​ട​പ്പ് രോ​ഗി​ക​ളേ​യും, വ​യ​സാ​യ​വ​രേ​യും കോ​വി​ഡ് ടെ​സ്റ്റു​ക​ൾ​ക്ക് ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ത​ന്നെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കു​ക​യും ചെ​യ്യു​ന്നു. ചി​കി​ത്സ​യ്ക്കും മ​റ്റും ഇ​വ​ർ സ​ഹാ​യ​വും ന​ല്കു​ന്നു​ണ്ട്. മ​രു​ന്നും ആ​വ​ശ്യ​ക്കാ​ർ​ക്ക് എ​ത്തി​ച്ചു​കൊ​ടു​ക്കും.
ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​വ​രേ​യും, വി​വാ​ഹ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​വ​രേ​യും , മ​റ്റും നേ​രി​ൽ​ക്ക​ണ്ട് അ​വ​രി​ൽ നി​ന്നും സ​ഹാ​യം സ്വീ​ക​രി​ച്ചാ​ണ് ജാ​തി​മ​ത​ഭേ​ദ​മ​ന്യേ സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഷൈ​ബി ക​ള​പ്പ​റ​മ്പി​ൽ ടാ​ക്സി ഡ്രൈ​വ​റും , ഡെ​നി​ൽ ക്ലീ​റ്റ​സ് വി​ദ്യാ​ർ​ഥി​യും, ജോ​ഷ്വാ തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തം​ഗ​വും ജി​നു ജോ​സ​ഫ് എ​യ​ർ ക​ണ്ടീ​ഷ​ൻ മെ​ക്കാ​നി​ക്കു​മാ​ണ്.