ജി​ല്ല​യി​ൽ 660 പേ​ർ​ക്ക് കോ​വി​ഡ്; 1123 പേ​ർ രോ​ഗ​മു​ക്ത​ർ
Sunday, June 13, 2021 10:24 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഇ​ന്ന​ലെ 660 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1123 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 10.29 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 657 പേ​ർ​ക്ക് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു പേ​രു​ടെ സ​മ്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 175184 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 11677പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.
283 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 1715 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 8571 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 204 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട​വ​ർ- 1638പേ​ർ, നി​രീ​ക്ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട​വ​ർ-1805​പേ​ർ. 33205 പേ​രാ​ണ് ആ​കെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 6411 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
ലോ​ക്ക്ഡൗ​ൺ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 34 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. 21 പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈ​ൻ ലം​ഘ​ന​ത്തി​ന് ഏ​ഴു​പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 674 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 199 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. 18863 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചു. 108 വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പി​ടി​ച്ചെ​ടു​ത്ത​ത്.