കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന കി​റ്റു​മാ​യി തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Sunday, June 13, 2021 10:24 PM IST
പൂ​ച്ചാ​ക്ക​ൽ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ കി​ട​പ്പു രോ​ഗി​ക​ൾ​ക്ക് സാ​ന്ത്വ​ന കി​റ്റു​മാ​യി തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. അ​ഞ്ചു പ​ഞ്ചാ​യ​ത്തി​ലെ 250ഓ​ളം നി​ർ​ധ​ന കു​ടു​ബ​ങ്ങ​ൾ​ക്കാ​ണ് ആ​ശ്വാ​സ​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ വി​ടു​ക​ളി​ലെ​ത്തി കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. ബ്ലോ​ക്കു​ത​ല ഉ​ദ്ഘാ​ട​നം പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ് അ​ധ്യ​ക്ഷ​നാ​യി. ചേ​ർ​ത്ത​ല സാ​ന്ത്വ​നം പെ​യി​ൻ ആ​ൻ​ഡ് കെ​യ​ർ പാ​ലി​യേ​റ്റീ​വ് ചെ​യ​ർ​മാ​ൻ കെ. ​രാ​ജ​പ്പ​ൻ നാ​യ​ർ സാ​ന്ത്വ​ന കി​റ്റു​ക​ളു​ടെ ബ്ലോ​ക്കു​ത​ല വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വാ​ഴ​ത്ത​റ വെ​ളി, പൂ​ച്ചാ​ക്ക​ൽ, തൃ​ച്ചാ​റ്റു​കു​ളം ഡി​വി​ഷ​നു​ക​ളി​ലെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​എം പ്ര​മോ​ദ് നി​ർ​വ​ഹി​ച്ചു. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ധ​ന്യാ​സ​ന്തോ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​പി. വി​നോ​ദ്, ര​ജി​ത​ടീ​ച്ച​ർ, പാ​ണാ​വ​ള്ളി​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ധ​നേ​ഷ് കു​മാ​ർ, ബേ​ബി ചാ​ക്കോ, ശാ​ലി​നി, കെ.​ഇ. കു​ഞ്ഞു​മോ​ൻ, ആ​ർ. അ​നി​രു​ദ്ധ​ൻ, അം​ബി​കാ ശ​ശി​ധ​ര​ൻ, കെ.​ബി. ബാ​ബു​രാ​ജ്, ആ​ർ. ജ​യ​ച​ന്ദ്ര​ൻ സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് ന​ഴ്സു​മാ​രാ​യ റീ​നാ രാ​ജേ​ഷ്, സു​ലേ​ഖ, ജി​ഷ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സാ​നി​റ്റൈ​സ​ർ, മാ​സ്ക്, ഗ്ലൗ​സ്, ബ്ലി​ച്ചിം​ഗ് പൗ​ഡ​ർ, ഫി​നോ​യി​ൽ, ബെ​ഡ് ഷീ​റ്റു​ക​ൾ, ഭ​ക്ഷ്യ കി​റ്റു​ക​ൾ തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളാ​ണ് വി​ത​ര​ണം ന​ൽ​കി​യ​ത്.