കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് സ​ത്യ​സാ​യ് ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റി​ന്‍റെ കൈ​ത്താ​ങ്ങ്
Sunday, June 13, 2021 10:24 PM IST
അ​മ്പ​ല​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ ​സ​ത്യ​സാ​യ് ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ് കേ​ര​ള​യു​ടെ സാ​യ്സ്പ​ർ​ശം പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു​ള്ള അ​ഞ്ച് ഐ​സി​യു ബെ​ഡു​ക​ളും കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് കു​ടി​ക്കാ​നു​ള്ള ചു​ടു​വെ​ള്ള​ത്തി​ന് എ​ല്ലാ കോ​വി​ഡ് വാ​ർ​ഡു​ക​ളി​ലേ​ക്കും ഇ​ല​ക്ട്രി​ക് വാ​ട്ട​ർ ഹീ​റ്റ​ർ കെ​റ്റി​ലു​ക​ളും ന​ൽ​കി. സാ​യ് ഗ്രാ​മം ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ​ൻ. പു​രം ശി​വ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എം​പി, എ​ച്ച്. സ​ലാം എം​എ​ൽ​എ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​പ്ര​ണ്ട് ഡോ. ​രാം​ലാ​ലി​നു കൈ​മാ​റി.
സാ​യ് ഗ്രാ​മം വൈ​സ്പ്ര​സി​ഡ​ന്‍റ് ത​യ്യി​ൽ ഹ​ബീ​ബ് , അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഹാ​രി​സ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സു​നി​ത, പ്ര​ദീ​പ്തി, യു.​എം ക​ബീ​ർ, കോ​വി​ഡ് 19 നോ​ഡ​ൽ ഓ​ഫി​സ​ർ ഡോ. ​ജു​ബി ജോ​ൺ, സാ​യി ഗ്രാ​മം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.