കോ​വി​ഡ് ബാ​ധി​ച്ച ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കും മൃ​ഗ​ങ്ങ​ൾ​ക്കും സം​ര​ക്ഷ​ണ​മൊ​രു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ദ​യ പ​ദ്ധ​തി
Sunday, June 13, 2021 10:21 PM IST
ചേർത്തല: കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ആ​ല​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്‌​ക്ക​രി​ച്ച ദ​യ പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം രാ​വി​ലെ 11ന് ​ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്തി​ലെ മ​രു​ത്തോ​ർ​വ​ട്ടം ക്ഷേ​ത്ര ഓ​ഡി​റ്റോ​റി​യ​ത്തി​ൽ മൃ​ഗ സം​ര​ക്ഷ​ണ-​ക്ഷീ​ര വി​ക​സ​ന മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി നി​ർ​വ​ഹി​ക്കും. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ക്ഷീ​ര സം​ഘ​ങ്ങ​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ വാ​സ​സ്ഥ​ല​ത്തേ​ക്ക് ദ​ത്തെ​ടു​ത്ത് അ​വ​യ്ക്ക് ഭ​ക്ഷ​ണ​വും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​വും ഉ​റ​പ്പു​വ​രു​ത്തി പാ​ൽ ക​റ​ന്നു കി​ട്ടു​ന്ന വ​രു​മാ​നം ക്ഷീ​ര ക​ർ​ഷ​ക​ർ​ക്കു ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണ് ദ​യ.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ശ്വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം കൃ​ഷി മ​ന്ത്രി പി. ​പ്ര​സാ​ദ് നി​ർ​വ​ഹി​ക്കും. കാ​ലി​ത്തീ​റ്റ വി​ത​ര​ണം അ​ഡ്വ. എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ക്കും. ക​ഞ്ഞി​ക്കു​ഴി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ജി. മോ​ഹ​ന​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ എം.​വി. പ്രി​യ, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​മ​ഞ്ജു​ള, ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത കാ​ർ​ത്തി​കേ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി. ​ഉ​ത്ത​മ​ൻ, അ​ഡ്വ. പി.​എ​സ്. ഷാ​ജി, ആ​ർ. റി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ എ. ​അ​നു​പ​മ പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും.