സ​ർ​ക്കാ​ർ മാ​ർ​ഗ​നി​ർ​ദേ​ശം കാ​റ്റി​ൽ​ പ​റ​ത്തി ടെ​ക്സ്റ്റൈ​ൽ കോ​ർ​പ​റേ​ഷ​ൻ
Sunday, June 13, 2021 10:21 PM IST
ആ​ല​പ്പു​ഴ : കോ​വി​ഡ് രോ​ഗ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ പൊ​തു-​സ്വ​കാ​ര്യ -തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി സം​സ്ഥാ​ന ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന ടെ​ക്സ്റ്റെ​ൽ കോ​ർ​പ​റേ​ഷ​ൻ പൂ​ർ​ണ​മാ​യി അ​വ​ഗ​ണി​ച്ച​താ​യി പ​രാ​തി.മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം കോ​ർ​പ​റേ​ഷ​നു കീ​ഴി​ലു​ള്ള മി​ല്ലു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി നി​ഷേ​ധി​ച്ച​തി​നെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് വി​വി​ധ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ .
കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ ര​ണ്ടാം ത​രം​ഗ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണു തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം, തൊ​ഴി​ൽ ക്ര​മീ​ക​ര​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സം​സ്ഥാ​ന ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്. ഇ​ത​നു​സ​രി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ അ​വ​ധി ന​ൽ​കു​ക, ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടേ​ത​ട​ക്കം വേ​ത​ന​ത്തി​ൽ കു​റ​വു വ​രു​ത്ത​രു​ത്, തൊ​ഴി​ൽ ത​ർ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ക, ലേ ​ഓ​ഫ് , ലോ​ക് - ഔ​ട്ട് , റീ ​ട്ര​ഞ്ച്മെ​ന്‍റ്, ടെ​ർ​മി​നേ​ഷ​ൻ എ​ന്നി​വ പാ​ടി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
എ​ന്നാ​ൽ ഈ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലെ കോ​മ​ള​പു​രം സ്പി​ന്നിം​ഗ് ആ​ൻ​ഡ് വീ​വിം​ഗ് മി​ല്ലി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന കാ​ര്യ​ത്തി​ൽ ലം​ഘി​ക്ക​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി. കോ​വി​ഡ് പ്ര​തി​രോ​ധ ഉ​ത്പ​ന്ന നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​മ​ള​പു​രം മി​ല്ല് ക​ഴി​ഞ്ഞ മാ​സം എ​ട്ടു മു​ത​ൽ ഇ​രു​പ​ത്തി​യ​ഞ്ചു​വ​രെ ലോ​ക്ഡൗ​ൺ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രുന്നി​ല്ല. എ​ന്നാ​ൽ ഈ ​കാ​ല​യ​ള​വി​ൽ സ്ഥാ​പ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​മ്പ​തു ശ​ത​മാ​നം മാ​ത്രം വേ​ത​നം മാ​നേ​ജ്മെ​ന്‍റ് ഏ​ക​പ​ക്ഷീ​യ​മാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി. ആ​ദ്യ ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ലും മി​ല്ലി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കേ​ന്ദ്ര -സം​സ്ഥാ​ന നി​ർ​ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്ന് മാ​നേ​ജ്മെ​ന്‍റ് ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ചി​രു​ന്നു. ശ​മ്പ​ള​രേ​ഖ​യി​ൽ മു​ഴു​വ​ൻ വേ​ത​ന​വും ന​ൽ​കി​യ​താ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ഇ​എ​സ്ഐ, പി​എ​ഫ് ആ​നു​കൂ​ല്യ​ങ്ങ​ൾ കു​റ​വു ചെ​യ്യു​ക​യും ചെ​യ്ത ശേ​ഷം പ​കു​തി ശ​മ്പ​ളം ന​ൽ​കു​ക​യാ​യി​രു​ന്നു ചെ​യ്ത​ത് . അ​ന്ന് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​മാ​യി പേ​രി​നെ​ങ്കി​ലും ച​ർ​ച്ച ന​ട​ത്തി​യ മാ​നേ​ജ്മെ​ന്‍റ് ഇ​ത്ത​വ​ണ ഏ​ക​പ​ക്ഷീ​യ​മാ​യി ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.
മാ​നേ​ജ്മെ​ന്‍റ് നി​ല​പാ​ടി​നെ​തി​രേ മി​ല്ലി​ലെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ കോ​ർ​പ​റേ​ഷ​ൻ എം​ഡി​ക്കും മി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ​ക്കും രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​ത​വ​ഗ​ണി​ച്ച് സ്ഥാ​പ​ന​ത്തി​ലെ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് മു​ഴു​വ​ൻ ശ​മ്പ​ള​വും മി​ല്ലി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്കു പ​കു​തി ശ​മ്പ​ള​വും ന​ൽ​കു​ക​യാ​യി​രു​ന്നു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് കാ​ല തൊ​ഴി​ൽ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​യി കോ​ർ​പ​റേ​ഷ​ൻ അ​ട്ടി​മ​റി​ച്ച​തി​നെ​തി​രേ തൊ​ഴി​ൽ മ​ന്ത്രി​ക്കും ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ​ക്കും പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ .