സാ​മ​ഗ്രി​ക​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു, നി​ർ​മാ​ണ​മേ​ഖ​ല സ്തം​ഭ​ന​ത്തി​ലേ​ക്ക്
Sunday, June 13, 2021 10:21 PM IST
തു​റ​വൂ​ർ: കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​മ​ഗ്രി​ക​ളു​ടെ വി​ല കു​തി​ച്ചു​യ​രു​ന്നു. സി​മ​ന്‍റ്, ക​രി​ങ്ക​ല്ല്, പാ​റ​പ്പൊ​ടി, മെ​റ്റ​ൽ, ച​ര​ൽ (ആ​റ്റുമ​ണ​ൽ ) തു​ട​ങ്ങി​യ സാ​മ​ഗ്രി​ക​ൾ​ക്കാ​ണ് സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത ത​ര​ത്തി​ൽ വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
സി​മ​ന്‍റി​ന് 50 കി​ലോ​ഗ്രാം പാ​ക്ക​റ്റി​ന് 500 ഉം ​അ​ഞ്ഞൂ​റു​രൂ​പ​യ്ക്ക് മു​ക​ളി​ലു​മാ​ണ് മി​ക്ക വ്യാ​പാ​രി​ക​ളും ഈ​ടാ​ക്കു​ന്ന​ത്. വാ​ർ​ക്ക​യ്ക്ക് ആ​വ​ശ്യ​മാ​യ ക​മ്പി​ക്ക് 85 രൂ​പ​യ്ക്കു മു​ക​ളി​ലാ​ണു വി​ല.​അ​തുപോ​ലെ മ​റ്റു വ​സ്തു​ക്ക​ൾ​ക്കും വൻ വി​ല​ക്ക​യ​റ്റ​മാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.
സ​ർ​ക്കാ​രി​ന്‍റെ സ്വ​പ്നപ​ദ്ധ​തി​യെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്ന ലൈ​ഫ്മി​ഷ​ൻ പ​ദ്ധ​തി​യി​ൽ വീ​ടു​ക​ൾ ല​ഭി​ച്ച​വ​രാ​ണ് ഏറെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. കു​തി​ച്ചു​യ​രു​ന്ന വി​ല​യും വ​ർ​ധി​ച്ച കൂ​ലി​ച്ചെ​ല​വും ത​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റ​മാ​ണെ​ന്നു വീ​ട് ല​ഭി​ച്ച​വ​ർ പ​റ​യു​ന്നു. അ​തി​നാ​ൽ സ​മ​യ​ബ​ന്ധി​ത​മാ​യി പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണി​വ​ർ.
അ​തേ​സ​മ​യം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് എ​ത്തു​ന്ന സി​മ​ന്‍റും ക​മ്പി​യും മ​റ്റും വ​ള​രെ​യ​ധി​കം വി​ല കൂ​ട്ടി വി​ൽ​ക്കാ​ൻ ഡീ​ല​ർ​മാ​രെ പ്രേ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ർ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്തി​ന്‍റെ സ്വ​ന്തം സി​മ​ന്‍റാ​യ മ​ല​ബാ​ർ സി​മ​ന്‍റ് ഉ​ത്പാ​ദ​നം കൂ​ട്ടി ന്യാ​യ​ ​വി​ലയ്​ക്ക് മാ​ർ​ക്ക​റ്റി​ലെ​ത്തി​ച്ചാ​ൽ ഈ ​രം​ഗ​ത്തെ വി​ല​ക്ക​യ​റ്റം പി​ടി​ച്ചുനി​ർ​ത്താ​നാ​കു​മെ​ന്നാ​ണ് ഒ​രു​വി​ഭാ​ഗം പ​റ​യു​ന്ന​ത്.
ത​മി​ഴ്നാ​ട്ടി​ൽ 150 രൂ​പ​യ്ക്ക് അ​മ്മ സി​മ​ന്‍റ് എ​ന്ന പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് സി​മ​ന്‍റ് സ​ർ​ക്കാ​ർ ന​ൽ​കു​മ്പോ​ൾ കേ​ര​ളീ​യ​ർ കൊ​ള്ള​യ​ടി​ക്ക് വി​ധേ​യ​രാ​കു​ക​യാ​ണ്. ക​മ്പി​യു​ടെ കാ​ര്യ​ത്തി​ലും ഇ​തു ത​ന്നെ​യാ​ണ​വ​സ്ഥ.
ഇ​രു​മ്പു​രു​ക്കി​ന് കാ​ര്യ​മാ​യ വി​ല വ​ർ​ധ​ന​യി​ല്ലെ​ങ്കി​ലും വാ​ർ​ക്ക​ ക​മ്പി​ക്കും മ​റ്റും ഉ​ത്പാ​ദ​ന ക​മ്പ​നി​ക​ൾ അ​മി​ത വി​ല​യീ​ടാ​ക്കി തീ​വെ​ട്ടി​ക്കൊ​ള്ള​യാ​ണ് ന​ട​ത്തു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ കാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ഇ​ല്ലാ​ത്ത​താ​ണ് ഈ ​ദുര​വ​സ്ഥ​യ്ക്ക് കാ​ര​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
ക​രി​ങ്ക​ല്ല്, മെ​റ്റ​ൽ, പാ​റ​പ്പൊ​ടി, ച​ര​ൽ തു​ട​ങ്ങി​യ​വ​യ്ക്ക് ക​ടു​ത്ത ക്ഷാ​മ​വും വ​ലി​യ വി​ല​ക്ക​യ​റ്റ​വു​മാ​ണ്. മ​ഹാ​പ്ര​ള​യ​ങ്ങ​ൾ​ക്കു ശേ​ഷം കേ​ര​ള​ത്തി​ലെ ഒ​ട്ടു​മി​ക്ക ന​ദി​ക​ളും, പു​ഴ​ക​ളും, വ​ലി​യ തോ​ടു​ക​ൾ പോ​ലും ആ​റ്റു​മ​ണ​ൽ നി​റ​ഞ്ഞ് ആ​ഴം കു​റ​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്.
ആ​യി​ര​ക്ക​ണ​ക്കി​ന് ട​ൺ മ​ണ​ൽ നി​യ​ന്ത്രി​ത​മാ​യി വാ​രി മാ​റ്റാ​ൻ പ​ര​മ്പ​രാ​ഗ​ത​മാ​യി ഈ ​രം​ഗ​ത്തു​ള്ള തൊ​ഴി​ലാ​ളി​ക​ളെ അ​നു​വ​ദി​ച്ചാ​ൽ മ​ണ​ൽക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ൽ വ​ർ​ധി​ക്കു​ക​യും വി​ല​ക്ക​യ​റ്റം ത​ട​യാ​നും ക​ഴി​യും. കൂ​ടാ​തെ ന​ദി​ക​ളു​ടേ​യും പു​ഴ​ക​ളു​ടെ​യും തോ​ടു​ക​ളു​ടേ​യും ആ​ഴം വ​ർ​ധി​ക്കു​ന്ന​തോ​ടെ നീ​രൊ​ഴു​ക്ക് കൂ​ട്ടാ​നും ഇ​ന്ന​നു​ഭ​വ​പ്പെ​ടു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നും ക​ഴി​യും.
പ​ക്ഷേ, ഈ ​രം​ഗ​ത്ത് നി​ല​നി​ൽ​ക്കു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​തി​നു ത​ട​സ​മാ​കു​ന്നു. നി​ർ​മാ​ണ​മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ​ന​ട​പ​ടി സ്വീ​ക​രി​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യി​ക്ക​ഴി​ഞ്ഞു.