കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര​വി​ക​സ​ന​ത്തി​ന് രാ​ഷ്‌ട്രീയ താ​ത്പ​ര്യ​ങ്ങ​ള്‍ മാ​റ്റി​വ​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന്
Sunday, June 13, 2021 10:21 PM IST
എ​ട​ത്വ: കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര​വി​ക​സ​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കാ​ന്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണസ​മി​തി​ക​ള്‍ രാ​ഷ്്‌ട്രീയ താ​ത്പ​ര്യ​ങ്ങ​ള്‍ മാ​റ്റി​വ​ച്ചു നാ​ടി​നാ​യി ഉ​ണ​ര്‍​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ച​താ​യി എ​ക്യുമെ​നി​ക്ക​ല്‍ കു​ട്ട​നാ​ട് ക​മ്മി​റ്റി.
മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ കു​ട്ട​നാ​ടി​ന്‍റെ നീ​റു​ന്ന ദു​രി​ത​ങ്ങ​ള്‍ പു​റം​ലോ​ക​ത്തു തു​റ​ന്നു കാ​ട്ടി​യി​ട്ടും എ​സി റോ​ഡി​ല്‍ ന​ട​ക്കു​ന്ന ആ​ശാ​സ്ത്രീ​യ​മാ​യ എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മാ​ണ​ത്തി​നെ​തി​രേ​ അ​ടി​ക്ക​ടി ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വെ​ള്ള​പ്പൊ​ക്കം പ​രി​ഹ​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ​ത്വ​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു പ്ര​മേ​യംപോ​ലും പാ​സാ​ക്കി സ​ർ​ക്കാ​രി​നു ന​ല്‍​കാ​ന്‍ ഇ​ട​തു-​വ​ല​ത് മു​ന്ന​ണി​ക​ള്‍ ഭ​ര​ണം ന​ട​ത്തു​ന്ന കു​ട്ട​നാ​ട്ടി​ലെ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ള്‍​ക്ക് സാ​ധി​ച്ചി​ല്ല എ​ന്ന​ത് വ​ള​രെ​യേ​റെ വേ​ദ​ന​യു​ള​വ​ക്കു​ന്ന​താ​ണ്.
എ​ക്യൂ​മെ​നി​ക്ക​ല്‍ ക​മ്മ​ിറ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച കു​ട്ട​നാ​ട് മീ​റ്റ് -2021 എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാപ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​ബ് വി​രു​ത്തി​ക്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ബു തോ​ട്ടു​ങ്ക​ല്‍, തോ​മ​സ് കു​രു​വി​ള ചേ​ന്ന​ങ്ക​രി , ഡി. ​ഏ​ബ്ര​ഹാം തെ​ക്കേ​ച്ചി​റ, ജോ​സ് റ്റി. ​പൂ​ന്നി​ച്ചി​റ, സി​ബി മൂ​ലം​ങ്കു​ന്നം, ഏ​ബ്ര​ഹാം ജോ​സ​ഫ് ആ​ല​ന്ത്ര, ഡി. ​ജോ​സ​ഫ്, സ​ണ്ണി​ച്ച​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.