അതിവേഗ റെയിൽപാത കേരളക്കരയ്ക്കു സർക്കാരിന്‍റെ പ്രഹരം: കൊടിക്കുന്നിൽ സുരേഷ് എംപി
Sunday, June 13, 2021 10:21 PM IST
ച​ങ്ങ​നാ​ശേ​രി: തി​രു​വ​ന​ന്ത​പു​രം-​കാ​സ​ർ​ഗോ​ഡ് അ​തി​വേ​ഗ സി​ൽ​വ​ർ ലൈ​ൻ റെ​യി​ൽ​പാ​ത കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ ദു​രി​ത​പ്പെ​ടു​ന്ന കേ​ര​ള​ജ​ന​ത​യ്ക്കു സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ക​ന​ത്ത പ്ര​ഹ​ര​മാ​ണെ​ന്ന് കെ​പി​സി​സി വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി.
സാ​ധാ​ര​ണ​ക്കാ​രാ​യ മ​ല​യാ​ളി​ക​ൾ കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പി​ടി​യി​ൽ​പ്പെ​ട്ടു മ​ര​ണ​പ്പെ​ടു​ന്പോ​ഴും അ​വ​രു​ടെ ജീ​വ​ന മാ​ർ​ഗ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി അ​ട​യു​ന്പോ​ഴും അ​തി​വേ​ഗ സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 2100 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​ന്ന​ത് ഖേ​ദ​ക​ര​മാ​ണ്. നി​ത്യ​നി​ദാ​ന​ത്തി​നു ധ​നാ​ഗ​മ​ന മാ​ർ​ഗ​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ ന​ട്ടം​തി​രി​യു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​വി​ഡ് മൂ​ലം ത​ക​ർ​ന്ന ജ​ന​ത​യ്ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് വേ​ണ്ട രീ​തി​യി​ൽ മു​തി​രാ​തെ കേ​ര​ള​ത്തി​ന് കാ​ര്യ​മാ​യി ഉ​പ​കാ​ര​പ്പെ​ടാ​ത്ത പൊ​ങ്ങ​ച്ച റെ​യി​ൽ പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തു ശ​രി​യ​ല്ലെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള പ​ദ്ധ​തി​ക​ൾ​ക്ക് പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്ന് നാ​ലുകോ​ടി രൂ​പ വീ​തം മാ​റ്റു​ന്ന നി​ല​പാ​ടാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്. ഒ​രു ല​ക്ഷം കോ​ടി രൂ​പ ചെ​ല​വി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ട്ട മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ് ബു​ള്ള​റ്റ് ട്രെ​യി​ൻ പ​ദ്ധ​തി​യെ പാ​ർ​ല​മെ​ന്‍റി​ലും തെ​രു​വി​ലും സ​മ​ര​വേ​ദി​ക​ളി​ലും ഘോ​ര​ഘോ​രം എ​തി​ർ​ത്ത സി​പി​എ​മ്മാ​ണ് അ​വ​രു​ടെ ഭ​ര​ണ​ത്തി​നു കീ​ഴി​ൽ കേ​ര​ള​ത്തി​ൽ അ​ത്ത​ര​മൊ​രു പ​ദ്ധ​തി​ക്കു പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തെ​ന്ന​തു പ​രി​ഹാ​സ്യ​മാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി പ​റ​ഞ്ഞു.
പ​ദ്ധ​തി​ക്കാ​യി ഏ​ക​ദേ​ശം 1198 ഹെ​ക്ട​ർ ഭൂ​മി ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്ന​തി​ലൂ​ടെ പാ​വ​പ്പെ​ട്ട​വ​രു​ടെ​യും പാ​ർ​ശ്വ​വ​ത്കൃ​ത​രു​ടെ​യും നേ​ർ​ക്കു മ​റ്റൊ​രു ഭ​ര​ണ​കൂ​ട കൈയേ​റ്റ​ത്തി​നാ​ണ് കേ​ര​ള​സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്നും ഈ ​പ​ദ്ധ​തി​യി​ൽ​നി​ന്നു സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും അ​തി​നാ​യി നീ​ക്കിവ​ച്ച തു​ക കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ചെ​ല​വി​ട​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.