കു​ട്ട​നാ​ടി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ കു​ട്ട​നാ​ട് സാ​മു​ദാ​യി​ക ഐ​ക്യ​വേ​ദി
Sunday, June 13, 2021 10:21 PM IST
മ​ങ്കൊ​മ്പ് : കു​ട്ട​നാ​ട് നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ആ​വ​ശ്യ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി കു​ട്ട​നാ​ട് സാ​മുദാ​യി​ക ഐ​ക്യ​വേ​ദി രൂ​പീ​ക​രി​ച്ചു. താ​ലൂ​ക്കി​ലെ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​യോ​ഗ​ത്തി​ലാ​ണ് ഐ​ക്യ​വേ​ദി​ക്കു തു​ട​ക്ക​മാ​യ​ത്.
കു​ട്ട​നാ​ട് നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​ന് സ​ർ​ക്കാ​ർ ത​ദ്ദേ​ശ​വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾകൂ​ടി മു​ഖ​വി​ല​യ്ക്ക് എ​ടു​ക്ക​ണ​മെ​ന്ന് ഐ​ക്യ​വേ​ദി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ നി​ർ​മാ​ർ​ജ​നം, എസി റോ​ഡ് പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ അ​വ​ലം​ബി​ക്കു​ന്ന അ​ശാ​സ്ത്രീ​യ​ത സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
വെ​ള്ള​പ്പൊ​ക്ക ദു​രി​ത നി​വാ​ര​ണ​ത്തി​ന് കേ​ന്ദ്രീ​കൃ​ത വെ​ള്ള​പ്പൊ​ക്ക നി​യ​ന്ത്ര​ണ സം​വി​ധാ​നം കൊ​ണ്ടു​വ​രി​ക, വി​ശാ​ല കു​ട്ട​നാ​ട് വി​ക​സ​ന അ​ഥോ​റി​റ്റി രൂ​പീ​ക​രി​ക്കു​ക, എ​സി റോ​ഡി​ലെ സെ​മി എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ർ​മാ​ണം ഉ​പേ​ക്ഷി​ക്കു​ക, എ​സി റോ​ഡ് നാ​ലു​വ​രി​പാ​ത ആ​ക്കു​ന്ന​തി​ന് വി​ഘാ​തം വ​രു​ന്ന പ്ര​വ​ർ​ത്തി​ക​ളും റോ​ഡ് അ​ട​ച്ചി​ട്ടു​ള്ള പു​ന​ർനി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും നി​ർ​ത്തി​വ​യ്ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്കും വ​കു​പ്പു​മ​ന്ത്രി​മാ​ർ​ക്കും ബ​ന്ധ​പ്പെ​ട്ട മ​റ്റ് അ​ധി​കാ​രി​ക​ൾ​ക്കും നി​വേ​ദ​നം ന​ൽ​കാ​നും ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള ബ​ദ​ൽ​ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​നും തീ​രു​മാ​ന​മാ​യി.
വേ​ദി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി ഫാ. ​ജോ​സ​ഫ് കൊ​ച്ചു​ചി​റ​യി​ൽ (കു​ട്ട​നാ​ട് വി​ക​സ​ന സ​മി​തി ഡ​യ​റ​ക്ട​ർ), വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി ഡോ. ​കെ പി ​നാ​രാ​യ​ണ​പി​ള്ള (പ്ര​സി​ഡ​ന്‍റ്, എ​ൻ​എ​സ്എ​സ് കു​ട്ട​നാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ൻ), വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ഗോ​പ​കു​മാ​ർ (പ്ര​സി​ഡ​ന്‍റ് അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ സ​മി​തി കു​ട്ട​നാ​ട് താ​ലൂ​ക്ക് യൂ​ണി​യ​ൻ), കൃ​ഷ്ണ​ൻ പോ​റ്റി (യോ​ഗ​ക്ഷേ​മ സ​ഭാ സെ​ക്ര​ട്ട​റി), ഉ​മേ​ഷ് മ​ങ്കൊ​മ്പ് (സെ​ക്ര​ട്ട​റി കെ​പി​എം​എ​സ് കു​ട്ട​നാ​ട് യൂ​ണി​യ​ൻ) എ​ന്നി​വ​രെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി സ​ന്തോ​ഷ് ശാ​ന്തി​യെ​യും (എ​സ്എ​ൻ​ഡി​പി കു​ട്ട​നാ​ട് യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ) സെ​ക്ര​ട്ട​റി​മാ​രാ​യി രാ​ജു കെ.​കെ. (സെ​ക്ര​ട്ട​റി എ​കെ​സി​എ​ച്ച്എം​എ​സ്), വി​ശ്വ​നാ​ഥ​ൻ (സെ​ക്ര​ട്ട​റി ധീ​വ​ര​സ​ഭ), എ.​ജി. സു​ഭാ​ഷ് (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ എ​സ്എ​ൻ​ഡി​പി കു​ട്ട​നാ​ട് സൗ​ത്ത് യൂ​ണി​യ​ൻ) എ​ന്നി​വ​രെ​യും ട്ര​ഷ​റ​റാ​യി തോ​മ​സ് പീ​റ്റ​ർ പെ​രു​മ്പ​ള്ളി​യേ​യും ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ഫാ. ​ജോ​ർ​ജ് പ​ന​ക്കേ​ഴം (ഡ​യ​റ​ക്ട​ർ കു​ട്ട​നാ​ട് ക​ർ​ഷ​ക​സ​മി​തി ), ആ​ന​ന്ദ​ൻ തി​രു​മേ​നി പ​ട്ട​മ​ന, വ​ർ​ഗീ​സ് ക​ണ്ണ​മ്പ​ള്ളി (പ്ര​സി​ഡ​ന്‍റ് കോ​ൺ​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ), എ.​ഡി. ലാ​ൽ (കെ​പി​എം​എ​സ് സം​സ്ഥാ​ന സ​മി​തി അം​ഗം) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.