മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​രു​ട്ട​ടി​യാ​യി ന്യൂ​ന​മ​ർ​ദ മു​ന്ന​റി​യി​പ്പ്
Sunday, June 13, 2021 12:01 AM IST
അ​മ്പ​ല​പ്പു​ഴ: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്കു ഇ​രു​ട്ട​ടി​യാ​യി ന്യൂ​ന​മ​ർ​ദ മു​ന്ന​റി​യി​പ്പ്. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത വ​ള്ള​ങ്ങ​ൾ​ക്ക് ഏ​റെ മ​ത്സ്യം ല​ഭി​ക്കു​ന്ന​ത്. ചെ​മ്മീ​ൻ, മ​ത്തി, അ​യ​ല, കൊ​ഴു​വ തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ൾ സു​ല​ഭ​മാ​യി ല​ഭി​ക്കും. വ്യാ​ഴാ​ഴ്ച​യാ​ണ് പു​റം​ക​ട​ലി​ൽ അ​ട​ക്കം മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യി​രു​ന്ന ബോ​ട്ടു​ക​ൾ ട്രോ​ളിം​ഗ് നി​രോ​ധ​ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നു ക​ര​യ​ണ​ഞ്ഞ​ത്.
52 ദി​വ​സ​മാ​ണ് ബോ​ട്ടു​ക​ൾ​ക്കു നി​രോ​ധ​ന​മു​ള്ള​ത്. എ​ന്നാ​ൽ ഈ ​സ​മ​യം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​കു​മെ​ന്നാ​യി​രു​ന്നു വ​ള്ള​മു​ട​മ​ക​ളാ​യ മ​ത്സ്യത്തൊഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ക്ഷ. ജി​ല്ല​യു​ടെ തീ​ര​ത്തു നി​ന്നു ഡി​സ്കോ, ബീ​ഞ്ച്, ലെ​യ് ലാ​ൻ​ഡ് ഇ​ന​ത്തി​ൽ​പ്പെ​ട്ട നൂ​റു ക​ണ​ക്കി​നു വ​ള്ള​ങ്ങ​ളാ​ണ് ക​ട​ലി​ൽ പോ​കു​ന്ന​ത്. എ​ന്നാ​ൽ ബോ​ട്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​നം നി​ർ​ത്തി​യ സാ​ഹ​ച​ര്യം ത​ങ്ങ​ൾ​ക്കു ഗു​ണ​ക​ര​മാ​കു​ന്നി​ല്ലെ​ന്ന​താ​ണ് പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്ന​ത്. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ർ​ദ​വും ശ​ക്ത​മാ​യ കാ​റ്റി​ന്‍റെ മു​ന്ന​റി​യി​പ്പു​മാ​ണ് കാ​ലാ​വ​സ്ഥ ഗ​വേ​ഷ​ണ കേ​ന്ദ്രം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ കാ​ല​വ​ർ​ഷ​വും ശ​ക്തി​പ്രാ​പി​ച്ചു. ഇ​തി​നി​ട​യി​ൽ ക​ട​ലി​ൽ പോ​യാ​ൽ ഉ​ണ്ടാ​ക്കു​ന്ന ദു​ര​ന്തം മു​ന്നി​ൽ​ക്ക​ണ്ടാ​ണ് തീ​ര​ത്തു​നി​ന്നു വ​ള്ള​ങ്ങ​ൾ പോ​കാ​ത്ത​ത്.
ഒ​രാ​ൾ മാ​ത്രം പ​ണി​യെ​ടു​ക്കു​ന്ന പൊ​ന്തു​ക​ളും ഇ​പ്പോ​ൾ ക​ട​ലി​ൽ ഇ​റ​ക്കു​ന്നി​ല്ല. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു ഏ​റെ ദു​രി​ത​ത്തി​ലാ​യ ത​ങ്ങ​ൾ​ക്കു മ​റ്റൊ​രു പ്ര​ഹ​ര​മാ​ണ് കാ​ലാ​വ​സ്ഥ മാ​റ്റ​മെ​ന്നു തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. ജൂ​ൺ മാ​സ​ത്തി​ൽ കു​ട്ടി​ക​ളു​ടെ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെട്ടു ചെ​ല​വു​ക​ൾ കൂ​ടു​ത​ലാ​ണ്.
എ​ന്നാ​ൽ, ക​ട​ലി​നെ മാ​ത്രം ആ​ശ്ര​യി​ച്ചു ജീ​വി​ക്കു​ന്ന​വ​രു​ടെ അ​ടു​പ്പി​ൽ തീ​പു​ക​യു​ന്ന​തു പോ​ലും അ​പൂ​ർ​വമാ​ണെ​ന്ന് മ​ൽ​സ്യ ത്തൊഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ക​ട​ലോ​രമേ​ഖ​ല​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ മ​റ്റൊ​രു കാ​ല​ഘ​ട്ട​ത്തി​ലും അ​നു​ഭ​വി​ക്കാ​ത്ത ദു​രി​ത​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു. കോ​വി​ഡ് മ​ഹാ​മാ​രി​യേ​ക്കാ​ൾ വ​ലി​യ പ​ട്ടി​ണി മ​ര​ണ​ങ്ങ​ൾ ഈ ​സ്ഥി​തി തു​ട​ർ​ന്നാ​ൽ ക​ട​പ്പു​റ​ത്തു​ണ്ടാ​വും.
ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ൽ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മ​ത്സ്യ​ത്തി​ന് ന​ല്ല വി​ല ല​ഭി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളും ജോ​ലിക്കു പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ.