അ​ണു​ന​ശീ​ക​ര​ണ കാ​മ്പ​യി​നു തു​ട​ക്കം
Friday, June 11, 2021 9:53 PM IST
ആ​ല​പ്പു​ഴ: സാ​മൂ​ഹി​കനീ​തി വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജി​ല്ല​യി​ലെ വ​യോ​ജ​ന മ​ന്ദി​ര​ങ്ങ​ൾ, സൈ​ക്കോ സോ​ഷ്യ​ൽ സ്ഥാ​പ​ന​ങ്ങ​ൾ, ഓ​ർ​ഫ​നേ​ജു​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മി​ഷ​ൻ ഫ്യു​മി​ഗേ​ഷ​ൻ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. ക​ള​ക്‌​ടറേറ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്‌​സാ​ണ്ട​ർ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടും ഹ​രി​പ്പാ​ട് ഗാ​ന്ധി​ഭ​വ​ൻ സ്‌​നേ​ഹ​വീ​ടി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യു​മാ​ണ് മി​ഷ​ൻ ഫ്യു​മി​ഗേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഗാ​ന്ധി​ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സാ​മൂ​ഹി​ക​നീ​തി ഓ​ഫീ​സ​ർ എ.​ഒ. അ​ബീ​ൻ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ പ്രോം​സാ​യി ഹ​രി​ദാ​സ്, ഗാ​ന്ധി​ഭ​വ​ൻ സ്‌​നേ​ഹ​വീ​ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഷെ​മീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.