ജി​ല്ല​യി​ല്‍ 1761 പേ​ര്‍​ക്ക് കോ​വി​ഡ്, 2050 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Sunday, May 16, 2021 10:18 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ഞാ​യ​റാ​ഴ്ച 1761 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 2050 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 25.91 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗ​ബാ​ധി​ത​രി​ല്‍ 1758 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു​പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 1,18,612 പേ​ര്‍ രോ​ഗ മു​ക്ത​രാ​യി. 25,528 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്.
405 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. 2053 പേ​ര്‍ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലും 20909 പേ​ര്‍ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്നു. 255 പേ​രെ​യാ​ണ് ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി​യ​ത്. 3703 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ള്‍ 4394 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കും മാ​റ്റി. 65820 പേ​രാ​ണ് ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 6794 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യും അ​യ​ച്ചു.
143 വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പി​ടി​ച്ചെ​ടു​ത്ത​ത്. 14 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ര​ണ്ടു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. ക്വാ​റ​ന്‍റൈ​ന്‍ ലം​ഘി​ച്ച​തി​ന് മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ​യും മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് 530 പേ​ര്‍​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്തി​ത​ന് 267 പേ​ര്‍​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 20780 പേ​രെ താ​ക്കീ​തു​ചെ​യ്തും വി​ട്ട​യ​ച്ചി​ട്ടു​ണ്ട്.