ജി​ല്ല​യി​ൽ 1996 പേ​ർ​ക്ക് കോ​വി​ഡ്; 1509 പേ​ർ​ക്ക് രോ​ഗ​മു​ക്തി
Saturday, May 15, 2021 10:18 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച 1996 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 26.69 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 1509 പേ​ർ രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​ബാ​ധി​ത​രി​ൽ 1993 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. മൂ​ന്നു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. ആ​കെ 1,16,562 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 25,817 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

440 പേ​രാ​ണ് വൈ​റ​സ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 2026 പേ​ർ സി​എ​ഫ്എ​ൽ​ടി​സി​ക​ളി​ലും 20935 പേ​ർ വീ​ടു​ക​ളി​ലും ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യു​ന്നു. 306 പേ​രെ ഇ​ന്ന​ലെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി. 1676 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 4839 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കു മാ​റ്റി. ആ​കെ 65129 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 7477 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.

ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ 162 വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. 13 കേ​സു​ക​ളും ര​ജി​സ്റ്റ​ർ ചെ​യ്തു. മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക്വാ​റന്‍റൈ​ൻ ലം​ഘി​ച്ച​തി​ന് മൂ​ന്നു​പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 319 പേ​ർ​ക്കെ​തി​രെ​യും സാ​മൂു​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 273 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​ത്തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു.