കാ​റ്റി​ലും മ​ഴ​യി​ലും പ​തി​നാ​യി​ര​ത്തോ​ളം വാ​ഴ​ക​ള്‍ ന​ശി​ച്ചു
Saturday, May 15, 2021 10:18 PM IST
ഹ​രി​പ്പാ​ട്: ന്യൂ​ന​മ​ര്‍​ദ​ത്തി​ന്‍റെ ഫലമായി‍ രൂ​പംകൊ​ണ്ട ചു​ഴ​ലി​ക്കാ​റ്റി​ലും മ​ഴ​യി​ലും ക​ര്‍​ഷ​ക​രു​ടെ പ​തി​നാ​യി​ത്തോ​ളം വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്. വീ​യ​പു​രം ര​ണ്ടാം വാ​ര്‍​ഡി​ല്‍ ഇ​ല​ഞ്ഞി​ക്ക​ല്‍ മ​ണ​പ്പു​റ​ത്ത് ഇ​ട്ടി​ച്ചെ​റി​യ അ​ല​ക്സി​ന്‍റെ ചെ​റു​ത​ന മൂ​ന്നാം വാ​ര്‍​ഡി​ല്‍ കാ​ഞ്ഞി​രം തു​രു​ത്തി​നു സ​മീ​പം ര​ണ്ട​ര ​ഏ​ക്ക​റി​ലെ 500 വാ​ഴ​ക​ളും കു​ട്ട​ങ്കേ​രി​ല്‍ ആ​ന​ന്ദ് വി. ​അ​ല​ക്സി​ന്‍റെ ര​ണ്ടാ​യി​രത്തി യഞ്ഞൂ​റോ​ളം വാ​ഴ​ക​ളും ഇ​ട്ടി​ച്ചെ​റി​യ ഏ​ബ്ര​ഹാ​മി​ന്‍റെ 2500 വാ​ഴ​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു ത​ക​ര്‍​ന്ന​ത്.
ഇ​തി​നു​പു​റ​മേ ചെ​റു​ത​ന കു​ട്ട​ങ്കേ​രി പ്ര​ദേ​ശ​ത്ത് സു​രേ​ന്ദ്ര​ന്‍ കു​ട്ട​ങ്കേ​രി​ച്ചി​റ, ദ​യാ​ന​ന്ദ​ന്‍, ബി​ജി​ത്, രാ​ധാ​കൃ​ഷ്ണ​ന്‍ അ​ണ​ക്കാ​ട്ടി​ല്‍, ഗോ​പി പു​ത്ത​ന്‍​പു​ര​യി​ല്‍, ഹ​ജ്ജ് മു​ഹ​മ്മ​ദ് കു​ട്ട​ങ്കേ​രി, സ​ജി പ​ച്ച​യി​ല്‍, കൃ​ഷ്ണ​ന്‍ തു​ണ്ടി​പോ​ച്ച​യി​ല്‍ ഉ​ള്‍​പ്പെടെ നി​ര​വ​ധി ക​ര്‍​ഷ​ക​രു​ടെ വാ​ഴ​യും കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു ത​ക​ര്‍​ന്നു. കു​ല​ച്ച​തും ര​ണ്ടു മാ​സ​ത്തി​ന​കം വി​ള​വെ​ടു​പ്പ് ന​ട​ത്താ​വു​ന്ന​തു​മാ​യി​രു​ന്നു നി​ലം​പൊ​ത്തി​യ വാ​ഴ​ക​ള്‍. ഒ​റ്റ​ദി​വ​സം കൊ​ണ്ടാ​ണ് എ​ണ്‍​പ​തു ശ​ത​മാ​ന​വും ത​ക​ര്‍​ന്ന​ടി​ഞ്ഞ​ത്.

വ​ളം, അ​ധ്വാ​നം, കാ​ല്‍ നാ​ട്ട​ല്‍, വെ​ള്ളം പ​മ്പു​ചെ​യ്യ​ല്‍ ഉ​ള്‍​പ്പെടെ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് കൃ​ഷി​ക്കു ചെ​ല​വാ​ക്കി​യ​തെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കാ​റ്റ് ശ​ക്ത​മാ​യാ​ല്‍ ബാ​ക്കി​യു​ള്ള വാ​ഴ​ക​ള്‍ കൂ​ടി നി​ലം പൊ​ത്തു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്തെ ക​ണ്ടെ​യ്ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​തി​നാ​ല്‍ കൃ​ഷി​യി​ട​ത്തി​ല്‍ എ​ത്തു​ന്ന​തി​നു പ്ര​തി​സ​ന്ധിയു ണ്ടെന്നു ക​ര്‍​ഷ​ക​ര്‍ പ​റ​ഞ്ഞു.