വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ അ​ലം​ഭാ​വ​മെ​ന്ന്
Saturday, May 15, 2021 10:18 PM IST
കാ​യം​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ തി​ക​ഞ്ഞ അ​ലം​ഭാ​വ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി ലീ​ഡ​ർ സി.​എ​സ്. ബാ​ഷ ആ​രോ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വ​രെ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഈ​വാ​ക്സി​ൻ എ​ടു​ത്താ​ൽ 65 ദി​വ​സം ക​ഴി​ഞ്ഞു ര​ണ്ടാം ഡോ​സ് എ​ടു​ത്താ​ൽ മ​തി​യെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ഭാ​ഗം പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന് ഒ​ന്നാം​ഘ​ട്ട വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ൻ ന​ൽ​കി​യ​ത് കോ​വാ​ക്സി​നാ​ണ്. ഇ​തെ​ടു​ത്ത് 25ദി​വ​സം ക​ഴി​ഞ്ഞ് ര​ണ്ടാം ഡോ​സ് എ​ടു​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം പ​റ​യു​ന്നു. ഇ​ത് പൊ​തു​ജ​ന​ങ്ങ​ളെ പ​റ​ഞ്ഞ് ബോ​ധ​വ​ത്ക​രി​ക്കാ​ൻ നി​ല​വി​ൽ ന​ഗ​ര​സ​ഭ​യി​ൽ യാ​തൊ​രു സം​വി​ധാ​ന​വും ഇ​ല്ല.

ഇ​ന്ന​ലെ കോ​വാ​ക്സി​ൻ എ​ടു​ക്കാ​ൻ ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും ഒ​രു​വാ​ർ​ഡി​ൽ നാ​ലു​പേ​ർ​ക്കു വീ​തം ടോ​ക്ക​ണ്‍ കൗ​ണ്‍​സി​ല​ർ​മാ​രെ ഏ​ല്പി​ച്ചു. എ​ന്നാ​ൽ വാ​ക്സി​നെ​ടു​ക്കാ​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​തെ വാ​ക്സി​ൻ എ​ടു​ക്കി​ല്ലെ​ന്നു അ​റി​യി​ച്ചു. സ്പോ​ട്ട്് ര​ജി​സ്ട്രേ​ഷ​നു മൊ​ബൈ​ൽ ഫോ​ണ്‍ ഇ​ല്ലാ​ത്ത​വ​ർ, ഫോ​ണ്‍ ഉ​ണ്ടെ​ങ്കി​ലും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ അ​റി​യാ​ത്ത​വ​രും. ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി. ഇ​തു​ബ​ഹ​ള​ത്തി​ലും ക​ലാ​ശി​ച്ചു. ഇ​ത് പാ​വ​പ്പെ​ട്ട​വ​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്. ആ​ശു​പ​ത്രി ഡ്യൂ​ട്ടി​ക്ക് ആ​ശാ​വ​ർ​ക്കാ​ര​ൻ​മാ​രെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ പോ​ലും രാ​ഷ്ട്രീ​യം കാ​ണു​ക​യാ​ണ്. ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും ആ​രോ​ഗ്യ​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കി കാ​ര്യ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നു പ​ക​രം ക​ണ്ണ​ട​ച്ച് ഇ​രു​ട്ടാ​ക്കു​ന്ന ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും സി.​എ​സ് ബാ​ഷ ആ​രോ​പി​ച്ചു.