ഹോ​മി​യോ ആ​ശു​പ​ത്രി വെ​ള്ള​ത്തി​ൽ, രോ​ഗി​ക​ൾ ദു​രി​ത​ത്തി​ൽ
Saturday, May 15, 2021 10:14 PM IST
കാ​യം​കു​ളം: ശ​ക്ത​മാ​യ മ​ഴ​യി​ൽ കാ​യം​കു​ളം ത​ച്ച​ടി പ്ര​ഭാ​ക​ര​ൻ സ്മാ​ര​ക സ​ർ​ക്കാ​ർ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളം ക​യ​റി​യ​തോ​ടെ രോ​ഗി​ക​ൾ ദു​രി​ത​ത്തി​ലാ​യി. മു​ണ്ട​ക​ത്തി​ൽ-​ചീ​പ്പും​ക​ര തോ​ട് (ചാ​ലാ​പ്പ​ള്ളി തോ​ട്) ക​ര ക​വി​ഞ്ഞ​തോ​ടെ​യാ​ണ് ഹോ​മി​യോ ആ​ശു​പ​ത്രി​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. ഒ​പി ബി​ൽ​ഡിം​ഗും ഐ​പി ബി​ൽ​ഡിം​ഗും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ ഐ​പി കെ​ട്ടി​ട​ത്തി​ന്‍റെ പു​റ​ത്തുവ​ച്ചാ​ണ് ചി​കി​ത്സ​യ്ക്കെ​ത്തി​യ​വ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ചാ​ലാ​പ്പ​ള്ളി ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ബ​ണ്ട് പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ൽ ബ​ണ്ടി​ന്‍റെ വ​ട​ക്കു​ഭാ​ഗ​ത്തു നി​ന്നും കാ​യ​ലി​ലേ​ക്കു​ള്ള ഒ​ഴു​ക്കു കു​റ​വാ​യ​തും പ്ര​തി​സ​ന്ധി​യി​ലാ​ക്കി.