നീ​രൊ​ഴു​ക്ക് ശ​ക്തി പ്രാ​പി​ച്ചി​ല്ല
Saturday, May 15, 2021 10:14 PM IST
അ​മ്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ പൊ​ഴി​മു​ഖം ജ​ല​സേ​ച​ന വ​കു​പ്പ് ക​ട​ലി​ലേ​ക്ക് തു​റ​ന്നു. എ​ന്നാ​ല്‍ വേ​ലി​യേ​റ്റ​ത്തെ തു​ട​ര്‍​ന്ന് വീ​ണ്ടും അ​ട​ഞ്ഞു. വേ​ലി​യി​റ​ക്ക​സ​മ​യ​ത്ത് വീ​ണ്ടും പൊ​ഴി​മു​ഖം തു​റ​ന്നു. നേ​രി​യ തോ​തി​ല്‍ മാ​ത്ര​മാ​ണ് വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക്്. ക​ട​ല്‍ പ്ര​ക്ഷു​ബ്ധ​മാ​യി നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ രാ​ത്രി വൈ​കി​യും നീ​രൊ​ഴു​ക്ക് ശ​ക്തി പ്രാ​പി​ച്ചി​ല്ല. പൊ​ഴിമു​ഖ​ത്ത് 230മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ 20 മീ​റ്റ​ര്‍ വീ​തി​യി​ല്‍ മൂ​ന്നു​ മീ​റ്റ​ര്‍ താ​ഴ്ച​യി​ലാ​ണ് പ്ര​ള​യജ​ലം ഒ​ഴു​ക്കു​ന്ന​തി​ന് പൊ​ഴി​മു​ഖ​ത്ത് ചാ​ല്‍ ഒ​രു​ക്കി​യ​ത്. ജെ​സി​ബി​യും ഹി​റ്റാ​ച്ചി​യും ഉ​ള്‍​പ്പെ​ടെ ആ​റു​ യ​ന്ത്ര​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച് 14ന് ​ആ​രം​ഭി​ച്ച ജോ​ലി ഇ​ന്ന​ലെ പൂ​ര്‍​ത്തീക​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വേ​ലി​യേ​റ്റ​ത്തി​ന് അ​ല്പം കു​റ​വു​ണ്ടാ​യ​തി​നെത്തു​ട​ര്‍​ന്നാ​ണ് ജ​ല​സേ​ച​ന വ​കു​പ്പ് പൊ​ഴി​മു​ഖം ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് ക​ട​ലി​ലേ​ക്കു തു​റ​ന്ന​ത്.

പാ​ല​ത്തി​ല്‍ ഘ​ടി​പ്പി​ച്ച 40 ഷ​ട്ട​റു​ക​ളി​ല്‍ 10 എ​ണ്ണം ഇ​ന്ന​ലെ ഉ​യ​ര്‍​ത്തി. ശേ​ഷി​ച്ച 30ഷ​ട്ട​റു​ക​ളി​ല്‍ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്താ​ന്‍ ക​ഴി​യി​ല്ല. വൈ​ദ്യു​തി ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഇ​റി​ഗേ​ഷ​ന്‍ മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം ജ​ന​റേ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തി​യ​ത്. പൊ​ഴി​യി​ലൂ​ടെ​യു​ള്ള നീരൊ​ഴു​ക്ക് ശ​ക്തി​പ്രാ​പി​ച്ചാ​ല്‍ മാ​ത്ര​മേ പ്ര​ള​യജ​ല​ത്തി​ല്‍ നി​ന്ന് കു​ട്ട​നാ​ട്, അ​പ്പ​ര്‍​കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങളെ ക​ര​ക​യ​റ്റാ​നാ​കൂ.