സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി ഇ​സ്രയേ​ൽ, പല​സ്തീ​ൻ നേ​താ​ക്ക​ൾ​ക്ക് ഗാ​ന്ധി​പ്ര​തി​മ
Friday, May 14, 2021 10:42 PM IST
മാ​വേ​ലി​ക്ക​ര: മാ​ന​വ​രാ​ശി​ക്കു ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന യു​ദ്ധ​വും ഭീ​ക​ര​ത​യും അ​വ​സാ​നി​പ്പി​ച്ചു സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പീ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​സ്ര​യേ​ൽ -പ​ല​സ്തീ​ൻ ഭ​ര​ണ​ത്ത​ല​വന്മാ​ർ​ക്ക് സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി ഗാ​ന്ധി​പ്ര​തി​മ​ക​ൾ അ​യ​ച്ചു. പീ​സ് ഫൗ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റും ഗാ​ന്ധി പ്ര​ചാ​ര​ക​നും ശി​ല്പി​യു​മാ​യ ഡോ. ​ബി​ജു ജോ​സ​ഫും കു​ടും​ബ​വു​മാ​ണ് സ​മാ​ധാ​നസ​ന്ദേ​ശ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഗാ​ന്ധി പ്ര​തി​മ​ക​ൾ അ​യ​ച്ചു ന​ൽ​കി​യ​ത്. സ​ബ​ർ​മ​തി​യി​ലെ മ​ണ്ണും പ്ര​തി​മ​യി​ൽ ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. ഇ​സ്രയേ​ലി​ൽ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ടു​ക്കി സ്വ​ദേ​ശി സൗ​മ്യ സ​ന്തോ​ഷ് കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മാ​ധാ​ന സ​ന്ദേ​ശ​മു​യ​ർ​ത്തി അ​ഹിം​സ​യു​ടെ പ്ര​വാ​ച​ക​നാ​യ ഗാ​ന്ധി​ജി​യു​ടെ ഒ​ര​ടി ഉ​യ​ര​മു​ള്ള പോ​ളി മാ​ർ​ബി​ൾ പ്ര​തി​മ​ക​ൾ അ​യ​ച്ചു​കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഡോ. ​ബി​ജു ജോ​സ​ഫ് പ​റ​ഞ്ഞു. സ​മാ​ധാ​ന സ​ന്ദേ​ശ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ചെ​റു​തും വ​ലു​തു​മാ​യ ഗാ​ന്ധി പ്ര​തി​മ​ക​ൾ ഡോ. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ലും വി​ദേ​ശ​ത്തു​മാ​യി സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.