ലോ​ക്ഡൗ​ണ്‍ ലം​ഘ​നം: 164 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു
Friday, May 14, 2021 10:39 PM IST
ആ​ല​പ്പു​ഴ: അ​ത്യാ​വ​ശ്യകാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തേ​ക്ക് ഇ​റ​ക്കി​യ 164 വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ജി​ല്ല​യി​ൽ ലോ​ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ 24 മ​ണി​ക്കു​റി​നു​ള്ളി​ൽ 28 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. 16 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക്വാ​റന്‍റൈൻ ലം​ഘി​ച്ച​തി​ന് 7 പേ​ർ​ക്കെ​തി​രെ​യും മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 550 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 371 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 26378 പേ​രെ താ​ക്കീ​ത് ചെ​യ്ത് വി​ട്ട​യ​ച്ചു.
കോ​വി​ഡ് 19മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ വി​ളി​ക്കാം. ഫോ​ണ്‍: 0477 2239999, 0477 2238642, 0477 2238651. അ​ടി​യ​ന്ത​ര ആം​ബു​ല​ൻ​സ് സേ​വ​ന​ത്തി​ന് 0477 2239204, 0477 2239195 എ​ന്നീ ന​ന്പ​രു​ക​ളി​ൽ വി​ളി​ക്കാം. ഓ​ക്സി​ജ​ൻ വാ​ർ റൂം ​ഫോ​ണ്‍ ന​ന്പ​ർ: 7594041566. ജി​ല്ല​യി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ് കൂ​ടി എ​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​ട്ടു​ണ്ട​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.
ജി​ല്ല​യു​ടെ തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​കാ​നും തീ​രാ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റ​ടി​ക്കാ​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ തീ​ര​ദേ​ശവാ​സി​ക​ൾ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്ക​ണം.
ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തുവ​രെ കേ​ര​ള തീ​ര​ത്ത് ക​ട​ലി​ൽ പോ​കു​ന്ന​തി​ന് ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പൂ​ർ​ണ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ത്ത് ക​ട​ലാ​ക്ര​മ​ണംമൂ​ലം വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യാ​ൽ അ​വ​ർ​ക്ക് ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കാ​യി യാ​ത്രാ പാ​സു​ക​ൾ അ​നു​വ​ദി​ക്കും. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.