പു​ന്ന​പ്ര ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ധീ​വ​ര​സ​ഭ
Friday, May 14, 2021 10:39 PM IST
ആ​ല​പ്പു​ഴ: ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി മൂ​ന്നു​കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച പു​ന്ന​പ്ര ഫി​ഷ് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണം മൂ​ലം ഏ​തു നി​മി​ഷ​വും നി​ലം​പ​തി​ക്കാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്നും ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ധീ​വ​ര​സ​ഭ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ദി​ന​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ന്‍റെ തൊ​ട്ടു തെ​ക്കു​വ​ശം മു​ത​ൽ ക​ല്ലി​ടു​ന്ന​തു​മൂ​ല​മാ​ണ് രൂ​ക്ഷ​മാ​യ ക​ട​ലേ​റ്റം മൂ​ലം ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.
ക​ല്ലി​ട്ട​പ്പോ​ൾ ലാ​ൻ​ഡിം​ഗ് സെ​ന്‍റ​ർ കൂ​ടി സം​ര​ക്ഷി​ച്ച് ക​ല്ലി​ട്ടി​രു​ന്നു​വെ​ങ്കി​ൽ ഒ​രുവ​ൻദു​ര​ന്തം ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റി​ൽ ഇ​രി​ക്കു​ന്ന നാ​ല്പ​തോ​ളം വ​ള്ള​ങ്ങ​ളും ര​ക്ഷ​പ്പെ​ടു​ത്താ​നാ​കാ​ത്ത സ്ഥി​തി​യി​ലാ​ണ്. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ച്ച് ലാ​ൻ​ഡിം​ഗ് സെ​ന്‍റ​റും മ​ത്സ്യബ​ന്ധ​ന ഉ​പ​ക​ര​ണ​ങ്ങ​ളും സം​ര​ക്ഷി​ക്ക​ണ​മെ​ന്നും വി. ​ദി​ന​ക​ര​ൻ അ​ഭ്യ​ർ​ഥി​ച്ചു.

വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി

അ​ന്പ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യെത്തുട​ർ​ന്ന് വെ​ള്ള​ക്കെ​ട്ടി​ലാ​യ ക​രു​മാ​ടി മേ​ല​ത്തും ക​രി​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ൾ നി​യു​ക്ത എം​എ​ൽ​എ എ​ച്ച്. സ​ലാം സ​ന്ദ​ർ​ശി​ച്ചു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷീ​ബാ രാ​കേ​ഷ്, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ ജ​യ​രാ​ജ്, എ​ൽ​സി സെ​ക്ര​ട്ട​റി ജി. ​ഷി​ബു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​വി​ത, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ര​മേ​ശ​ൻ, വാ​ർ​ഡ് മെ​ന്പ​ർ ശോ​ഭ ബാ​ല​ൻ, കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ ഷൈ​നി എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ വെ​ള്ളം മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് പ​ന്പു​ചെ​യ്തു മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും പാ​ട​ശേ​ഖ​ര സ​മി​തി​യോ​ടും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.