മാർ ക്രി​സോ​സ്റ്റം അ​നു​സ്മ​ര​ണം
Friday, May 14, 2021 10:39 PM IST
ചെ​ങ്ങ​ന്നൂ​ർ: ​ക്രി​സ്തീ​യ ജീ​വി​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​നത​ത്വ​ങ്ങ​ൾ സ​മൂ​ഹ​ത്തി​നു സ​മ​ർ​പ്പി​ച്ച വ്യ​ക്തി​ത്വ​മാ​യി​രു​ന്നു ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പോ​ലീ​ത്ത​യെ​ന്ന് മി​സോ​റാം ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള. വൈ​എം​സി​എ കേ​ര​ള റീ​ജ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ വെ​ർ​ച്ച്വ​ൽ എ​ക്യൂ​മെ​നി​ക്ക​ൽ അ​നു​സ്മ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ വി​യോ​ഗം ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കു മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തി​ന്‍റെ​യും കൂ​ടി ന​ഷ്ട​മാ​ണെ​ന്ന് വൈ​എം​സി​എ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീസ് ജെ.​ബി. കോ​ശി അ​നു​സ്മ​രി​ച്ചു. കേ​ര​ള റീ​ജ​ണ​ൽ ചെ​യ​ർ​മാ​ൻ ജോ​സ് ജി. ​ഉ​മ്മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ആ​ത്മീ​യ​ത​യു​ടെ​യും മാ​ന​വി​ക​ത​യു​ടെ​യും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത സ്വ​ർ​ഗ​ത്തി​ൽ നി​ക്ഷേ​പ​മാ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യും അ​തി​ർ​വ​ര​ന്പു​ക​ൾ​ക്ക​പ്പു​റം എ​ല്ലാ​വ​രെ​യും സ്നേ​ഹി​ക്കാ​നും ക​രു​തു​വാ​നുമു​ള്ള ഹൃ​ദ​യ​ത്തി​നു​ട​മ​യാ​യി​രു​ന്ന വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്തയെന്നു ഡോ. ​തി​യ​ഡോഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത​യും അ​നു​സ്മ​രി​ച്ചു.
യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ്, ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, സം​വി​ധാ​യ​ക​ൻ ബ്ല​സി, സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ സ​ന്ദേ​ശം ന​ല്കി. സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​റോ​യി​സ് മ​ല്ല​ശേ​രി മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ്ര​ഫ. പി.​ജി. ഫി​ലി​പ്പ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റെ​ജി വ​ർ​ഗീ​സ്, വ​ർ​ഗീ​സ് അ​ല​ക്സാ​ണ്ട​ർ എന്നിവർ പ്രസംഗിച്ചു.