തീ​ര​ദേ​ശ​ത്തെ സം​ര​ക്ഷി​ക്ക​ണം: ബി​ഷ​പ് ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ
Friday, May 14, 2021 10:39 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് ഭി​തി​യും ക​ട​ൽ​ക്ഷോ​ഭ​വും ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്ന തീ​ര​ദേ​ശ​ത്തി​നാ​യി അ​ല​പ്പു​ഴ രൂ​പ​താ​മെ​ത്രാ​ൻ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. ജ​ന​സാ​ന്ദ്ര​ത കു​ടു​ത​ലുള്ള തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ളി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന രീ​തി​യി​ൽ ​കോ​വി​ഡു​ബാ​ധ വ​ർ​ധി​ക്കു​ന്ന​ത് ഗൗ​ര​വ​മാ​യെ​ടു​ക്കു​ക, മ​ഴ​ക്കാ​ലരോ​ഗ​ങ്ങ​ളു​ടെ സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് തീ​ര​ദേ​ശ​ത്തെ പ​ബ്ലി​ക് ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ൾ പ്ര​ത്യേ​ക ആ​ശു​പ​ത്രി​ക​ളാ​യി സ​ജ്ജ​മാ​ക്കു​ക. ക​ട​ൽ​ക്ഷോ​ഭ നാ​ളു​ക​ളി​ലേ​ക്ക് തീ​ര​മെ​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ തീ​ര​ദേ​ശ​ത്തെ സം​ര​ക്ഷി​ക്കേ​ണ്ട​തി​നു ദു​ര​ന്ത​നി​വാ​ര​ണ​സ​മി​തി​ക​ളെ സ​ജ്ജ​മാ​ക്കു​ക, സ്ഥി​രം ക​ട​ലു​ക​യ​റ്റം മൂ​ലം വി​ഷ​മ​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പു​ന്ന​പ്ര, ഓ​മ​ന​പ്പു​ഴ, കാ​ട്ടൂ​ർ, ചേ​ന്ന​വേ​ലി, ഒ​റ്റ​മ​ശേ​രി, പ​ള്ളി​ത്തോ​ട്, ചെ​ല്ലാ​നം തു​ട​ങ്ങി സ​മാ​ന​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു. ഗ​വ​ണ്‍​മെ​ന്‍റ് ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കി, ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച ഫ​ണ്ട് വി​നി​യോ​ഗി​ച്ച് ഇ​വി​ട​ങ്ങ​ളി​ൽ സ്ഥി​ര​മാ​യ സു​ര​ക്ഷ ന​ട​പ്പാ​ക്കാ​ത്ത​തി​ൽ ജ​ന​ത്തി​ന്‍റെ ആ​ശ​ങ്ക​യും ആ​കു​ല​ത​യും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.
അ​ന്ധ​കാ​ര​ന​ഴി, വാ​ട​പ്പൊ​ഴി പാ​ല​ങ്ങ​ൾ​ക്കു​ള്ള അ​പ്രോ​ച്ച് റോ​ഡു​ക​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കി സ​ഞ്ചാ​ര​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കു​ക, തീ​ര​ദേ​ശ​ത്തെ സ്കൂ​ളു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​ള്ള സ​ർ​ക്കാ​ർ ഫ​ണ്ട് അ​നു​വ​ദി​ക്കു​ക, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​വാ​ദം ന​ൽ​കു​ക, പ​ട്ടി​ണി​യി​ലാ​യി​രി​ക്കു​ന്ന തീ​ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളി​ൽ ബി​പി​എ​ൽ ലി​സ്റ്റി​ൽ പെ​ടാ​ത്ത​വ​ർ​ക്കും ആ​വ​ശ്യ​സ​മ​യ​ങ്ങ​ളി​ൽ റേ​ഷ​ൻ അ​നു​വ​ദി​ക്കു​ക, അ​ഴി​മു​ഖ​ങ്ങ​ളും തീ​ര​ദേ​ശ​ത്തെ കാ​ന​ക​ളും ഓ​ട​ക​ളും വൃ​ത്തി​യാ​ക്കി വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ അ​ടി​യ​ന്തര ആ​വ​ശ്യ​ങ്ങ​ളും മെ​ത്രാ​ൻ നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.